തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

ഭാരത് ബില്‍ പേയ്മെന്റ് ഓപ്പറേറ്റിംഗ് യൂണിറ്റായി പ്രവര്‍ത്തിക്കാന്‍ പേടിഎമ്മിന് അന്തിമാനുമതി

ന്യൂഡല്‍ഹി: ഭാരത് ബില്‍ പേയ്മെന്റ് ഓപ്പറേറ്റിംഗ് യൂണിറ്റായി (ബിബിപിഒയു) പ്രവര്‍ത്തിക്കാന്‍ പേടിഎം പേയ്മെന്റ് ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അന്തിമ അനുമതി. ഇതോടെ വൈദ്യുതി, ഫോണ്‍, ഡിടിഎച്ച്, വെള്ളം, ഗ്യാസ് ഇന്‍ഷുറന്‍സ്, വായ്പാ തിരിച്ചടവ്, ഫാസ്റ്റാഗ് റീചാര്‍ജ്, വിദ്യാഭ്യാസ ഫീസ്, ക്രെഡിറ്റ് കാര്‍ഡ് ബില്‍, മുനിസിപ്പല്‍ നികുതികള്‍ എന്നിവയുടെ സുഗമമായ ബില്‍ പേയ്മെന്റ് സേവനങ്ങള്‍ നടപ്പിലാക്കാനാകും. തത്വത്തിലുള്ള അനുമതി ഉപയോഗിച്ചായിരുന്നു ആപ്പ് ഇതുവരെ സേവനങ്ങള്‍ ലഭ്യമാക്കിയിരുന്നത്.

ആര്‍ബിഐയുടെ മാര്‍ഗനിര്‍ദേശപ്രകാരം, പിപിബിഎല്‍ അതിന്റെ വെബ്സൈറ്റില്‍ എല്ലാ ഏജന്റ് സ്ഥാപനങ്ങളും പ്രദര്‍ശിപ്പിക്കും.”ഡിജിറ്റല്‍ സേവനങ്ങളിലേക്ക് കൂടുതല്‍ പ്രവേശനം നല്‍കിക്കൊണ്ട് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വര്‍ദ്ധിപ്പിക്കുക എന്നതാണ് ഞങ്ങള്‍ പുലര്‍ത്തുന്ന നയം. ഈ അംഗീകാരത്തോടെ, വ്യാപാരി ബില്ലര്‍മാര്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വീകരിക്കുന്നത് വര്‍ദ്ധിക്കും. സുരക്ഷിതവും വേഗതയേറിയതും സൗകര്യപ്രദവുമായ ഇടപാടുകള്‍ നടത്താന്‍ അവരെ പ്രാപ്തരാക്കാനാണ് ലക്ഷ്യമിടുന്നത്,” കമ്പനി കുറിപ്പില്‍ പറഞ്ഞു.

നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതാണ് ബിബിപിഎസ്.

X
Top