2027ല്‍ ഇന്ത്യന്‍ ഡീസല്‍ കയറ്റുമതി കുതിക്കും ◆ 2030ഓടെ ഇന്ത്യൻ വസ്ത്രവ്യവസായ മേഖല ലക്ഷ്യമിടുന്നത് 350 ബില്യൺ ഡോളർ ◆ കിഴക്കൻ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തിയെന്ന് ഓയിൽ ഇന്ത്യ ലിമിറ്റഡ് ◆ പരുത്തി ഇറക്കുമതി തീരുവയിളവ് ഡിസംബര്‍ അവസാനം വരെ നീട്ടിയേക്കും ◆ ഇന്ധനവും വളവും കൂടുതൽ ശേഖരിച്ച് ഇന്ത്യ; പ്രതിസന്ധി തുടർന്നാൽ ധനസ്ഥിതിയെ ബാധിച്ചേക്കാം ◆

ഓഫര്‍ ഫോര്‍ സെയില്‍ വഴി ഓഹരികള്‍ വിറ്റഴിക്കാന്‍ പതഞ്ജലി

മുംബൈ: ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള എഫ്എംസിജി കമ്പനി, പതഞ്ജലി ഫുഡ്സ്, പ്രമോട്ടര്‍മാരുടെ 9 ശതമാനം ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) വഴി വിറ്റഴിക്കുന്നു.നിലവിലെ വിലയേക്കാള്‍ 18.4 ശതമാനം ഡിസ്‌ക്കൗണ്ടില്‍, 1000 രൂപയിലായിരിക്കും ഓഹരികള്‍ ഇഷ്യു ചെയ്യുക.

പതഞ്ജലി ആയുര്‍വേദ 2.53 കോടി ഓഹരികള്‍ അഥവാ 7 ശതമാനം പങ്കാളിത്തം വിറ്റഴിക്കും.കൂടുതല്‍ സബ്സ്‌ക്രിപ്ഷന്‍ നേടുന്ന പക്ഷം പ്രമോട്ടര്‍മാര്‍ 2 ശതമാനം ഓഹരികള്‍ കൂടി ഓഫ് ലോഡ് ചെയ്യും. ജൂലൈ 13 ന് ആരംഭിക്കുന്ന ഒഎഫ്എസ് ജൂലൈ 14 നാണ് അവസാനിക്കുക.

ജൂലൈ 13 ന് റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അവസരമുണ്ടാകുക. ജൂലൈ 14 ന് റീട്ടെയില്‍ നിക്ഷേപകര്‍ക്കും അല്ലാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഓഫറിന്റെ 25% മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുമായി നീക്കിവച്ചിട്ടുണ്ട്.

ഈ വിഭാഗത്തില്‍ എന്തെങ്കിലും അണ്ടര്‍ സബ്സ്‌ക്രിപ്ഷന്‍ ഉണ്ടെങ്കില്‍, നോണ്‍-റീട്ടെയില്‍ വിഭാഗത്തിലെ മറ്റ് ലേലക്കാര്‍ക്ക് സബ്സ്‌ക്രൈബ് ചെയ്യാത്ത ഭാഗം ലഭ്യമാകും. ജെഫറീസ് ഇന്ത്യയും ഐഐഎഫ്എല് സെക്യൂരിറ്റീസും ഓഫറിന്റെ ബ്രോക്കര് മാരായി പ്രവര് ത്തിക്കുന്നു.

X
Top