പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

ഡാബറിനെ അവഹേളിക്കുന്ന പതഞ്ജലി പരസ്യം: പ്രസ്തുത ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഡാബറിന്റെ ച്യവനപ്രാശിനെ അവഹേളിക്കുന്ന തരത്തിലുള്ള പരസ്യത്തിലെ ചില ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് പതഞ്ജലി ആയുർവേദിക്കിന് ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശം. ജസ്റ്റിസുമാരായ ഹരിശങ്കർ, ഓം പ്രകാശ് ശുക്ല എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. പതഞ്ജലിയുടെ ച്യവനപ്രാശത്തിന്റെ പരസ്യത്തിലാണ് ഡാബറിന്റെ ച്യവനപ്രാശത്തെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുണ്ടായത്.

‘സാധാരണ ച്യവനപ്രാശം എന്തിന് ഉപയോഗിക്കണം’ എന്ന് പരസ്യത്തിൽ ഉപയോഗിക്കൻ പതഞ്ജലിക്ക് അനുമതി നൽകി, എന്നാൽ ’40 ഔഷധങ്ങൾ കൊണ്ട് നിർമിച്ചത്’ എന്ന തുടർന്നുള്ള ഭാഗം നീക്കം ചെയ്യാൻ നിർദ്ദേശിച്ചു. ഡാബർ ച്യവനപ്രാഷിനെതിരെ അപമാനകരമായ പരസ്യങ്ങൾ നൽകുന്നത് വിലക്കിയ ഹൈക്കോടതിയുടെ സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെ പതഞ്ജലി സമർപ്പിച്ച അപ്പീലിലാണ് ബെഞ്ചിന്റെ ഉത്തരവ്.

പതഞ്ജലിക്കെതിരെ ഡാബർ ഇന്ത്യ ലിമിറ്റഡ് സമർപ്പിച്ച ഇടക്കാല അപേക്ഷകൾ ജൂലൈയിൽ സിംഗിൾ ജഡ്ജി പരിഗണിച്ചു. ശേഷം പരസ്യത്തിലെ ആദ്യ രണ്ട് വരികൾ നീക്കം ചെയ്യാൻ ജഡ്ജി ഉത്തരവിട്ടു. 40 ഔഷധസസ്യങ്ങൾ കൊണ്ട് നിർമിച്ച സാധാരണ ച്യവനപ്രാശം എന്തിന് അംഗീകരിക്കണം? എന്നായിരുന്നു പതഞ്ജലിയുടെ പരസ്യം.

‘സാധാരണ ച്യവനപ്രാശം’ എന്ന് പറയുന്നത് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ’40 ഔഷധസസ്യങ്ങൾ കൊണ്ട് നിർമിച്ചത്’എന്ന പരാമർശം കമ്പനി നീക്കം ചെയ്യുമെന്നും പതഞ്ജലിയുടെ അഭിഭാഷകൻ ബെഞ്ചിനെ അറിയിച്ചു.

X
Top