ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തുംവിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

പാർലെ ഡോ ജെറാർഡിനെ ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്

മുംബൈ: പോളണ്ട് ആസ്ഥാനമായുള്ള ബിസ്‌ക്കറ്റ് നിർമാതാക്കളായ ഡോ. ജെറാർഡിനെ സ്വന്തമാക്കാനുള്ള ചർച്ചയിലാണ് ഇന്ത്യൻ ബിസ്‌ക്കറ്റ് നിർമ്മാതാക്കളായ പാർലെ പ്രോഡക്‌ട്‌സ് എന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഡോ. ജെറാർഡ് നിലവിൽ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബ്രിഡ്ജ് പോയിന്റിന്റെ ഉടമസ്ഥതയ്ക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. കമ്പനിയുടെ മൂല്യം 12 ബില്യൺ രൂപയാണെന്ന് (121.72 മില്യൺ മുതൽ 146.07 മില്യൺ ഡോളർ വരെ) റിപ്പോർട്ട് സൂചിപ്പിക്കുന്നു.

1993-ൽ സ്ഥാപിതമായ ഡോ. ജെറാർഡ് 200-ലധികം വ്യത്യസ്ത ബിസ്‌ക്കറ്റുകളും ഉപ്പിട്ട ലഘുഭക്ഷണങ്ങളും നിർമ്മിക്കുകയും 30-ലധികം രാജ്യങ്ങളിലേക്ക് ഇത് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. 2013-ൽ ഫ്രാൻസിലെ പോൾട്ടിൽ ഗ്രൂപ്പിൽ നിന്ന് ഡോ. ജെറാർഡിനെ വാങ്ങിയ ബ്രിഡ്ജ്പോയിന്റ്, ഈ വർഷം ആദ്യം തന്നെ ബിസിനസ്സിൽ നിന്ന് പുറത്തുകടക്കാനുള്ള നീക്കം ആരംഭിച്ചിരുന്നു.

X
Top