കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

എൽഡിസ് പർദുബിസുമായി കരാറിൽ ഏർപ്പെട്ട് പരാസ് ഡിഫെൻസ്

ഡൽഹി: ചെക്ക് റിപ്പബ്ലിക്കിലെ എൽഡിസ് പർദുബിസ് എസ്.ആർ.ഒയുമായി ഒരു എക്സ്ക്ലൂസീവ് ടീമിംഗ് കരാറിൽ ഏർപ്പെട്ടതായി അറിയിച്ച് പരാസ് ഡിഫെൻസ് ആൻഡ് സ്‌പേസ് ടെക്നോളോജിസ്. ഇന്ത്യയിലെ സിവിലിയൻ എയർപോർട്ടുകൾക്കായി ടേൺകീ സൊല്യൂഷനുകളും ഡ്രോൺ സിസ്റ്റംസും നൽകുന്നതിനാണ് ഈ കരാർ.

കരാർ പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 3.74 ശതമാനത്തിന്റെ മുന്നേറ്റം നടത്തി 722 രൂപയിലെത്തി. പ്രതിരോധ, ബഹിരാകാശ എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങളുടെയും പരിഹാരങ്ങളുടെയും രൂപകൽപ്പന, വികസനം, നിർമ്മാണം, പരീക്ഷണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന പ്രമുഖ കമ്പനിയാണ് പാരസ് ഡിഫൻസ് ആൻഡ് സ്പേസ് ടെക്നോളജീസ്.

ഇന്ത്യൻ പ്രതിരോധ മേഖലയിലെ നാല് പ്രധാന വിഭാഗങ്ങളായ ബഹിരാകാശ ഒപ്റ്റിക്‌സ്, പ്രതിരോധ ഇലക്ട്രോണിക്‌സ്, ഇലക്‌ട്രോ-മാഗ്നറ്റിക് പൾസ് (EMP) പ്രൊട്ടക്ഷൻ സൊല്യൂഷനുകൾ, ഡിഫൻസ്, ഹെവി എൻജിനീയറിങ് എന്നിവയാണ് കമ്പനിയുടെ ഉൽപ്പന്ന ഓഫറുകൾ. കഴിഞ്ഞ ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 7.07 കോടിയായി ഉയർന്നിരുന്നു.

X
Top