സ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നുജിഎസ്ടി പരിഷ്‌കാരം: വിലക്കുറവിന്റെ നേട്ടം ലഭിച്ചില്ലെന്ന പരാതി അന്വേഷിക്കാൻ കൗൺസിൽവില്പനയിൽ ഇടിവ്: ഉപഭോക്താക്കളെ ആകർഷിക്കാൻ മൊബൈൽ ഫോണിന്റെ ജിഎസ്ടി കുറച്ചേക്കുംബാറ്ററി ഭാഗങ്ങളുടെ ഉത്പാദനം: 13,000 കോടിയുടെ ഇൻസന്റീവുമായി കേന്ദ്രസർക്കാർഓണക്കാലത്ത് മികച്ച വിൽപ്പനയുമായി മില്‍മ

പാരഗൺ കെമിക്കൽസ് 125% പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു

പാരഗൺ ഫൈൻ ആൻഡ് സ്പെഷ്യാലിറ്റി കെമിക്കൽസ് 125 ശതമാനം പ്രീമിയത്തോടെ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വില 100 രൂപയും ലിസ്റ്റിംഗ് വില 225 രൂപയുമാണ്. ഇഷ്യൂവഴി കമ്പനി 51.66 കോടി രൂപ സ്വരൂപിച്ചു.

ഫാക്ടറിയുടെ നിലവിലുള്ള സ്ഥലങ്ങളിൽ സിവിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള മൂലധന ചെലവ്, കടം തിരിച്ചടവ്, വിപുലീകരണത്തിനായി അധിക പ്ലാന്റും മെഷിനറികളും സ്ഥാപിക്കുന്നതിനുള്ള മൂലധന ചെലവ്, പ്രവർത്തന മൂലധന ആവശ്യകതകൾ നിറവേറ്റുന്നതിനുള്ള ഫണ്ടിംഗ്, പൊതു കോർപ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവക്കായി ഇഷ്യൂ തുക ഉപയോഗിക്കും.

2004-ൽ സ്ഥാപിതമായ കമ്പനി, സങ്കീർണ്ണവും വ്യത്യസ്തവുമായ രസതന്ത്രം ഉൾപ്പെടുന്ന കസ്റ്റം സിന്തസിസിലൂടെ സ്പെഷ്യാലിറ്റി കെമിക്കൽ ഇന്റർമീഡിയറ്റുകൾ നിർമ്മിക്കുന്നു.

ഫാർമ ഇന്റർമീഡിയറ്റുകൾ, അഗ്രോ ഇന്റർമീഡിയറ്റുകൾ, കോസ്മെറ്റിക്സ് ഇന്റർമീഡിയറ്റുകൾ, പിഗ്മെന്റ് ഇന്റർമീഡിയറ്റുകൾ, ഡൈ ഇന്റർമീഡിയറ്റുകൾ എന്നിവയാണ് കമ്പനിയുടെ ഉത്പന്നങ്ങള്‍.

X
Top