ഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വില്‍ 4.74 ബില്യണ്‍ ഡോളര്‍ വര്‍ധനബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടിതിരുവനന്തപുരത്തെ അടുത്ത ഐടി ഡെസ്റ്റിനേഷനാകാന്‍ ടെക്നോപാര്‍ക്ക് ഫേസ്-4

എഐ സ്റ്റാര്‍ട്ടപ്പ് സ്ഥാപിച്ച് മുന്‍ ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാള്‍

ന്യൂഡല്‍ഹി: മുന്‍ ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാള്‍ പാരലല്‍ വെബ് സിസ്റ്റംസ് എന്ന പേരില്‍ എഐ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചു. എഐ ഏജന്റുകളുടെ പ്രവര്‍ത്തന രീതിയില്‍ സമൂലമാറ്റം വരുത്താന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കമ്പനി എഐ ഏജന്റുകളെ ശാക്തീകരിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നു.

ഇതിനോടകം 30 മില്യണ്‍ ഡോളര്‍ ഫണ്ട് നേടിയ പാരലല്‍ വെബ് സിസ്റ്റംസ് സങ്കീര്‍ണ്ണായ ജോലികള്‍ ചെയ്യാന്‍ ഏജന്റുകളെ പ്രാപ്തരാക്കും. കമ്പനി നിക്ഷേപകരില്‍ വിനോദ് ഖോസ്ലയുടെ ഖോസ്ല വെഞ്ച്വേഴ്‌സും ഉള്‍പ്പെടുന്നു.

ട്വിറ്റര്‍ തന്റെ കഴിവുകളെ അടയാളപ്പെടുത്തിയില്ലെന്നും എന്നാല്‍ പുതിയ സ്ഥാപനം അത് നിര്‍വഹിക്കുമെന്ന് കരുതുന്നതായും അഗര്‍വാള്‍ പറഞ്ഞു. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടിയ അഗര്‍വാള്‍ പരസ്യസംഘത്തില്‍ എഞ്ചിനീയറായാണ് ട്വിറ്റര്‍ കരിയര്‍ തുടങ്ങുന്നത്. പിന്നീട് അന്നത്തെ സിഇഒ ജാക്ക് ഡോര്‍സിയുടെ കീഴില്‍ ചീഫ് ടെക്‌നോളജി ഓഫീസറായി. ട്വിറ്ററിന്റെ പരസ്യ സാങ്കേതിക വിദ്യ, അല്‍ഗോരിതം ടൈംലൈന്‍ എന്നിവ വികസിപ്പിക്കുന്നതില്‍ നായകത്വം വഹിച്ചു.

2021 അവസാനത്തില്‍ ഡോര്‍സിയുടെ പിന്‍ഗാമിയായി അവരോധിതനായെങ്കിലും എലോണ്‍ മസ്‌ക്ക് കമ്പനി ഏറ്റെടുത്തതോടെ സ്ഥാനം നഷ്ടമായി. അഗര്‍വാള്‍ ഉള്‍പ്പടെ നിരവധി ടോപ്പ് എക്‌സിക്യുട്ടീവുകളെ മസ്‌ക്ക് പിരിച്ചുവിടുകയായിരുന്നു.

X
Top