ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

പാപ്പാ ജോണ്‌സ് ഇന്ത്യയില്‍ പ്രവര്‍ത്തനം പുന:രാരംഭിക്കുന്നു

മുംബൈ: ലോകത്തിലെ മൂന്നാമത്തെ വലിയ പിസ്സ ഡെലിവറി കമ്പനിയായ പാപ്പാ ജോണ്‌സ് എതിരാളിയായ ലിറ്റില്‍ സീസേഴ്‌സിന്റെ പാത പിന്തുടരുന്നു. വരുന്ന പത്ത് വര്‍ഷത്തില്‍ യുഎസ് പിസ്സ ശൃംഖല രാജ്യത്ത് 650 സ്റ്റോറുകള്‍ തുടങ്ങും. കമ്പനിയുടെ മാസ്റ്റര്‍ ഫ്രാഞ്ചയ്‌സിയായ പള്‍സര്‍ക്യാപിറ്റലാണിക്കാര്യം അറിയിച്ചത്.

യുഎഇയിലെ പിജെപി ഇന്‍വെസ്റ്റ്്മെന്റ് ഗ്രൂപ്പുമായി ചേര്‍ന്നാണ് പള്‍സര്‍ക്യാപിറ്റല്‍ പാപ്പാ ജോണ്‍സിന്റെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്നത്.  കമ്പനി തങ്ങളുടെ ആദ്യ സ്റ്റോര്‍ ബെംഗളൂരുവില്‍ തുറക്കുമെന്ന് പള്‍സര്‍ ക്യാപിറ്റല്‍ മാനേജിംഗ് പാര്‍ട്ണര്‍ വിഷ് നരേന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.

പാപ്പാ ജോണ്‍സ് 2017 വരെ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടര്‍ന്നിരുന്നു. എന്നാല്‍ വില്‍പന മോശമായതിനെ തുടര്‍ന്ന് ഇന്ത്യവിട്ടു. എന്നാല്‍ എതിരാളികളായ ലിറ്റില്‍ സീസേഴ്‌സ് ഇന്ത്യയില്‍ 100 സ്റ്റോറുകള്‍ തുറന്നത് പ്രചോദനമായി.

2,200-ലധികം ഔട്ട്ലെറ്റുകളുള്ള ഡൊമിനോസ് പിസ്സ, ഏകദേശം 950 സ്റ്റോറുകളുള്ള പിസ്സ ഹട്ട്, പിസ്സ ബേക്കറി, പിസ്സഎക്‌സ്പ്രസ് പോലുള്ള ശൃഖലകള്‍ കമ്പനിയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

അതേസമയം ദീര്‍ഘകാല സാധ്യതകളിലാണ് പള്‍സര്‍ക്യാപിറ്റല്‍ കണ്ണുവയ്ക്കുന്നത്. 1.4 ബില്യണ്‍ ജനസംഖ്യയെ ലക്ഷ്യവച്ചാണ് നിക്ഷേപമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

X
Top