അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ 20 ശതമാനം വളര്‍ച്ചകേന്ദ്ര തൊഴിൽപദ്ധതി നടപ്പാക്കിയതിൽ തട്ടിപ്പെന്ന് സിഎജിനിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും നമ്പർ വൺ2028-29 ഓടെ വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്ന് കരൺ അദാനിഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ജൂണിൽ നാണയപ്പെരുപ്പം 5.08 ശതമാനമായി

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനഃസ്ഥാപിക്കാൻ നിലവിൽ പദ്ധതിയില്ലെന്ന് പാകിസ്ഥാൻ

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബിസിനസുകാർക്ക് ഇന്ത്യയുമായുള്ള വ്യാപാര ഇടപാടുകൾ നടത്തുന്നതിന് താൽപ്പര്യമുണ്ടോ? ഉണ്ടെന്നാണ് പാക്ക് സർക്കാർ വ്യക്തമാക്കുന്നത്, എന്നാൽ 2019 മുതൽ നിലവിലില്ലാത്ത ബന്ധം പുനഃസ്ഥാപിക്കാൻ നിലവിൽ പദ്ധതികളൊന്നുമില്ല എന്നാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിന്റെ നിലപാട്.

പുൽവാമ ആക്രമണത്തിന് ശേഷം പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യ ഭാരിച്ച തീരുവ ചുമത്തിയതിനാൽ 2019 മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം നിർത്തിവച്ചിരിക്കുകയാണെന്ന് ദാർ പറഞ്ഞു.

പുൽവാമ ആക്രമണത്തിന് ശേഷം പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് 200 ശതമാനം തീരുവയാണ് ഇന്ത്യ ചുമത്തിയത്.

കശ്മീർ ബസ് സർവീസും അതിർത്തി കടന്നുള്ള വ്യാപാരവും ഇന്ത്യ നിർത്തിവെച്ചതായും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു. മാർച്ചിൽ ലണ്ടനിൽ നടന്ന വാർത്താ സമ്മേളനത്തിൽ, ഇന്ത്യയുമായുള്ള വ്യാപാര പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് പാക്കിസ്ഥാനിലെ വ്യവസായ സമൂഹത്തിന് ആഗ്രഹം ഉണ്ടെന്ന് ഇഷാഖ് ദാർ പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലാണ് ഇപ്പോൾ അദ്ദേഹം വ്യക്തത വരുത്തിയിരിക്കുന്നത്.

2019 ഓഗസ്റ്റ് 5ന് ഇന്ത്യൻ പാർലമെന്റ് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം പാകിസ്ഥാൻ ഇന്ത്യയുമായുള്ള രാഷ്ട്രീയ ബന്ധം കുറച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്നതാണ് ഈ തീരുമാനമെന്നായിരുന്നു പാകിസ്ഥാന്റെ നിലപാട്.

കച്ചവടത്തിന്റെ കണക്ക്
2017ൽ, ഇന്ത്യ-പാകിസ്ഥാൻ വ്യാപാരം വെറും 2.29 ബില്യൺ ഡോളറായിരുന്നു, ഇന്ത്യയുടെ മൊത്തത്തിലുള്ള വ്യാപാരത്തിന്റെ 0.35% ആയിരുന്നു ഇത്. 2018-19ൽ പരുത്തിയും (550.33 ദശലക്ഷം ഡോളർ) ഓർഗാനിക് കെമിക്കൽസും (457.75 ദശലക്ഷം ഡോളർ) ആണ് പാകിസ്ഥാൻ ഇന്ത്യയിൽ നിന്നും പ്രധാനമായും ഇറക്കുമതി ചെയ്തത്.

ആ വർഷം ഇന്ത്യയിൽ നിന്നും പ്ലാസ്റ്റിക് ($131.19 ദശലക്ഷം), ടാനിംഗ്/ഡയിംഗ് എക്സ്ട്രാക്റ്റുകൾ ($114.48 ദശലക്ഷം), ന്യൂക്ലിയർ റിയാക്ടറുകൾ, ബോയിലറുകൾ, മെഷിനറികൾ, മെക്കാനിക്കൽ ഉപകരണങ്ങൾ ($94.88 ദശലക്ഷം) എന്നിവയും പാകിസ്ഥാൻ ഇറക്കുമതി ചെയ്തു.

അതേസമയം, 2018-9ൽ പാകിസ്ഥാനിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയിൽ ധാതു ഇന്ധനങ്ങളും എണ്ണയും (131.29 ദശലക്ഷം ഡോളർ), ഭക്ഷ്യയോഗ്യമായ പഴങ്ങളും പരിപ്പും (103.27 ദശലക്ഷം ഡോളർ), ഉപ്പ്, സൾഫർ, കല്ല്, പ്ലാസ്റ്ററിംഗ് വസ്തുക്കൾ (92.84 ദശലക്ഷം ഡോളർ) ഉൾപ്പെടുന്നു.

X
Top