ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കേരളത്തെ ഏറ്റവും കൂടുതൽ വ്യവസായങ്ങളുള്ള സംസ്ഥാനമാക്കിമാറ്റുകയാണ് ലക്ഷ്യമെന്ന് പി രാജീവ്

കൊച്ചി: ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമെന്നതിൽ നിന്നും ഏറ്റവും കൂടുതൽ വ്യവസായങ്ങളും സംരംഭങ്ങളുമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ഏഴാമത് മെഷിനറി എക്സ്പോ കാക്കനാട് കിൻഫ്ര എക്സിബിഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  മന്ത്രി. സംസ്ഥാനത്തെ വ്യവസായ രംഗം വിപുലപ്പെടുന്നതിന്റെ ഉദാഹരണമാണ് മെഷിനറി എക്സ്പോയുടെ വളർച്ച.

വ്യവസായം ആധുനികവത്കരിക്കപ്പെടുമ്പോൾ പുതിയ മെഷിനറികളും ആവശ്യമായി വരുന്നു. കഴിഞ്ഞ എക്സ്പോകളിൽ വിദേശരാജ്യങ്ങളിൽ നിന്നും സംസ്ഥാനത്തിന്റെ പുറത്തുനിന്നുമുള്ള മെഷിനറികളാണ് കൂടുതലായി കണ്ടിരുന്നതെങ്കിൽ ഇത്തവണ കേരളത്തിൽ ഉത്പാദിപ്പിച്ചവ  കൂടുതലായി ഉണ്ട്. ഭക്ഷ്യ സംസ്കരണ  മേഖലകളിൽ കേരളത്തിൽ നിന്നുള്ള കമ്പനികൾ ഉത്പാദിപ്പിക്കുന്ന മെഷിനറികൾ രാജ്യ വ്യാപകമായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കൊച്ചിയിൽ നടത്തിയ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് ആവേശകരമായ പിന്തുണയാണ് ലഭിച്ചത്. അതിനു മുന്നോടിയായും ശേഷവും വ്യവസായ വളർച്ചയ്ക്കായി നിയമ, ചട്ട ഭേദഗതികൾ നടപ്പിലാക്കുകയും പുതിയ വിജ്ഞാപനങ്ങളും ഗവൺമെൻറ് ഉത്തരവുകളും പുറത്തിറക്കുകയും ചെയ്തു. ഇതിൻ്റെ ഫലമായി ഏകദേശം 2 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചു. ഇവ നടപ്പിലാക്കുന്നതിന് വേണ്ടി കർമ പദ്ധതികളും വ്യവസായ മേഖലയിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടുന്ന അഡ് വൈസറി കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു.

 ഇതിൻ്റെയെല്ലാം ഫലമായി ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമിറ്റിൽ വന്ന 24 ശതമാനം വ്യവസായ താത്പര്യങ്ങളും നിർമാണ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത് ദേശീയ ശരാശരിയായ 10-15 ശതമാനത്തിൽ നിന്നും വളരെ കൂടുതലാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആഭ്യന്തര ഉത്പാദനം വർധിച്ചതും മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും തൊഴിലിനായി കുടിയേറിയ മലയാളികൾ സംരംഭകരായി ഇവിടെ തിരിച്ചെത്തുന്നതും സംസ്ഥാനത്തെ മികച്ച വ്യവസായ വളർച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മെഷിനറി എക്സ്പോ നാളെ സമാപിക്കും.

X
Top