ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

രണ്ടുവര്‍ഷത്തിനിടെ കേരളത്തില്‍ 71,000 പുതിയ വനിതാസംരംഭങ്ങള്‍

കൊച്ചി: കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മാത്രം കേരളത്തില്‍ പുതുതായി രണ്ടരലക്ഷത്തോളം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിച്ചെന്നും ഇതില്‍ 71,000വും വനിതാസംരംഭങ്ങളാണെന്നത് മാറ്റങ്ങളുടെ സൂചനയാണെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.

പുതുതലമുറ വ്യവസായങ്ങള്‍ക്ക് അനുയോജ്യമാണ് നിലവില്‍ കേരളത്തിന്റെ ആവാസവ്യവസ്ഥ. 15 വര്‍ഷത്തിനകം കേരളം ഈ മേഖലയുടെ ഹബ്ബായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വളര്‍ച്ചയ്ക്ക് പിന്തുണയേകുന്ന സഹകരണം ബാങ്കുകളും തുടരണമെന്നും മന്ത്രി പറഞ്ഞു. സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്‌സ് കേരളയുടെ (SFBCK) പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കല്യാണ്‍ ജുവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന് മന്ത്രി ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിച്ചു.

എസ്.എഫ്.ബി.സി.കെ പ്രസിഡന്റും ബാങ്ക് ഓഫ് ബറോഡ സോണല്‍ മേധാവിയുമായ ശ്രീജിത്ത് കൊട്ടാരത്തില്‍ അദ്ധ്യക്ഷനായി.

X
Top