അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇന്ത്യന്‍ കോര്‍പറേറ്റുകളുടെ വിദേശ നിക്ഷേപത്തില്‍ കുറവ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ നടത്തിയ നേരിട്ടുള്ള വിദേശനിക്ഷേപം (ഒഎഫ് ഡിഐ), ജൂലൈയില്‍ 50 ശതമാനം കുറഞ്ഞ് 1.11 ബില്ല്യണ്‍ ഡോളറായി. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ഇത് 2.56 ബില്ല്യണ്‍ ഡോളറായിരുന്നു. ഇക്വിറ്റി, ലോണ്‍, ഗ്യാരന്റി ഇഷ്യുന്‍സ് എന്നിവയുടെ രൂപത്തിലാണ് നിക്ഷേപമധികവും.

തരം തിരിച്ച് പരിശോദിക്കുമ്പോള്‍, ഓഹരികള്‍ വഴി 579.15 മില്യണ്‍ ഡോളര്‍, വായ്പയായി 193.21 മില്യണ്‍ ഡോളര്‍, ഗ്യാരന്റി നല്‍കിക്കൊണ്ട് 337.49 മില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് ഇന്ത്യന്‍ ബിസിനസുകള്‍ 2022 ജൂലൈയില്‍ വിദേശ നിക്ഷേപമിറക്കിയത്. ഇതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് മുന്നില്‍. തങ്ങളുടെ സിംഗപ്പൂര്‍ ഊര്‍ജ്ജ സബ്‌സിഡിയറിയ്ക്ക് കമ്പനി 160 മില്ല്യണ്‍ ഡോളര്‍ നല്‍കുകയായിരുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്‌മെന്റ് & ഹോള്‍ഡിംഗ്‌സ് തങ്ങളുടെ യു.കെ റീട്ടെയ്ല്‍ ബിസിനസില്‍ 40.74 മില്ല്യണ്‍ ഡോളറും രവീന്ദ്ര എനര്‍ജി തങ്ങളുടെ യുഎഇ യൂണിറ്റില്‍ 33 മില്യണ്‍ ഡോളറും നിക്ഷേപം നടത്തി.

X
Top