അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

രണ്ട് വര്‍ഷത്തില്‍ 30,000 ഇന്ത്യന്‍ ടെക് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായി

ബെംഗളൂരൂ: ടെക് മേഖലയില്‍ കഴിഞ്ഞ 2 വര്‍ഷത്തില്‍ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടത് ഏതാണ്ട് 30,000 പേര്‍ക്ക്. 2600 പേരെ പിരിച്ചുവിട്ട ഓലയാണ് ജീവനക്കാരുടെ എണ്ണം കുറച്ച പ്രമുഖ കമ്പനി. 2020 മെയില്‍ 1400 പേരെ അഥവാ 35 ശതമാനം തൊഴില്‍ ശക്തി ഒഴിവാക്കിയ കമ്പനി ഈയിടെ 200 ജീവനക്കാര്‍ക്ക് കൂടി യാത്രയയപ്പ് നല്‍കി.

എഡ്-ടെക് സ്ഥാപനമായ ബൈജൂസ് 2500 ജീവനക്കാരെയാണ് തെറിപ്പിച്ചത്. 2020 മെയില്‍ 1100 പേരും പിന്നീട് 350 പേരും സ്വിഗ്ഗി വിട്ടപ്പോള്‍ മറ്റൊരു എഡ്-ടെക് സ്ഥാപനമായ വൈറ്റ്ഹാറ്റ് ജെആറില്‍ 2100 പേരാണ് രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായത്. ഗൗരവ് മുഞ്ജലിന്റെ അണ്‍അക്കാദമി 1500 പേര്‍ക്കും നോട്ടീസ്‌ നല്‍കി.

ആഗോളതലത്തില്‍ 1000 ജീവനക്കാരെ പിരിച്ചുവിടാന്‍ ആമസോണ്‍ ഈയിടെ തയ്യാറായിരുന്നു. ഇന്ത്യയില്‍ ഇതിനോടകം 1000 പേര്‍ക്ക് ആമസോണ് ജോലി നഷ്ടമായി. വേദാന്തു,ക്യൂര്‍ഫിറ്റ്,മെയ്ക്ക്‌മൈട്രിപ്, മീഷോ എന്നിവ യഥാക്രമം 1100,920,700,650 ജീവനക്കാരെ പിരിച്ചുവിട്ടു. സൊമാറ്റോ 620 ജോലികള്‍ വെട്ടിക്കുറച്ചപ്പോള്‍ യൂബറും ഉഡാനും യഥാക്രമം 600,530 പേരേയാണ് ഒഴിവാക്കിയത്.

ലേഓഫ് ഡോട്ട് എഫ് വൈഐ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് കണക്കുകള്‍ പുറത്തുവിട്ടത്. കോവിഡാനന്തരം സംഭവിച്ച തൊഴില്‍ നഷ്ടത്തെക്കുറിച്ച് പഠിക്കുന്ന പ്ലാറ്റ്‌ഫോമാണിത്.

X
Top