
ന്യൂഡൽഹി: 42 ടെലികോം അധിഷ്ഠിത കമ്പനികളിൽ പകുതിയിൽ താഴെ കമ്പനികൾ മാത്രം, 2023 സാമ്പത്തീക വർഷത്തേക്കുള്ള അവരുടെ ലക്ഷ്യം കൈവരിക്കുന്നതിൽ വിജയച്ചിട്ടുള്ളു എന്നതിനാൽ ടെലികോം ഉപകരണങ്ങൾക്കായി പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിയുടെ പുതുക്കിയ പതിപ്പ് പുറത്തിറക്കാനും പുതിയ അപേക്ഷകൾ ക്ഷണിക്കുന്നതും സർക്കാർ പരിഗണിക്കുന്നു. 1,500 കോടിയിലധികം രൂപയാണ് നിലവിൽ പദ്ധതിയിൽ മിച്ചമുള്ളത്.
പുതുക്കിയ പദ്ധതി ചില പുതിയ ടെലികോം നെറ്റ്വർക്കിംഗ് ഉൽപ്പന്നങ്ങളെ ഇൻസെന്റീവിന് യോഗ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചില കമ്പനികൾ ഇതിനകം തന്നെ പുതുക്കിയ പദ്ധതിയിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
“5G റോളൗട്ടിൽ ഓർഡറുകൾ അൽപ്പം വൈകിയതിനാൽ ചില സ്ഥാപനങ്ങൾ വിൽപ്പന ലക്ഷ്യങ്ങൾ നേടിയിട്ടില്ല. ഇപ്പോൾ കാര്യങ്ങൾ കാര്യക്ഷമമായി, ഭൂരിഭാഗം സ്ഥാപനങ്ങളും അടുത്ത വർഷം തങ്ങളുടെ ലക്ഷ്യം കൈവരിക്കും, ”ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, നോക്കിയ, ജാബിൽ, സാൻമിന, എച്ച്എഫ്സിഎൽ, വിവിഡിഎൻ, കോറൽ, തേജസ് നെറ്റ്വർക്സ് എന്നിവയുൾപ്പെടെ 20 കമ്പനികൾ 2023 സാമ്പത്തിക വർഷത്തിലെ ലക്ഷ്യങ്ങൾ നേടിയിട്ടുണ്ട്.
വിൽപ്പന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സ്ഥാപനങ്ങൾക്ക് സർക്കാർ 400 കോടി രൂപയുടെ പ്രോത്സാന ഫണ്ട് കൂടി നൽകിയേക്കും.
ടെലികോം, നെറ്റ്വർക്കിംഗ് ഉൽപ്പന്നങ്ങൾക്കായുള്ള പിഎൽഐ സ്കീം 2021 ഫെബ്രുവരിയിൽ 12,195 കോടി രൂപ അടങ്കലോടെയാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) പ്രഖ്യാപിച്ചത്.
സർക്കാർ പ്രതീക്ഷയനുസരിച്ച്, ടെലികോം പിഎൽഐ സ്കീമിന് കീഴിൽ, 2.45 ലക്ഷം കോടി രൂപയുടെ അധിക വിൽപ്പന പ്രതീക്ഷിക്കുന്നു,
അതേസമയം അഞ്ച് വർഷത്തെ പദ്ധതി കാലയളവിൽ 44,000-ത്തിലധികം അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാനും സാധ്യതയുണ്ട്.






