ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

86 ബില്യൺ ഡോളറിന്റെ മൂല്യത്തിൽ ഓഹരി വിൽക്കാൻ ഓപ്പൺഎഐ

നിലവിലുള്ള ജീവനക്കാരുടെ ഓഹരികൾ 86 ബില്യൺ ഡോളർ മൂല്യത്തിൽ വിൽക്കാൻ ഓപ്പൺഎഐ ചർച്ചകൾ നടത്തിവരികയാണ് എന്ന് വിഷയത്തെക്കുറിച്ച് അറിവുള്ള ആളുകൾ പറയുന്നതായി മാധ്യമ റിപ്പോർട്ട്.

ചാറ്റ്ജിപിടിക്ക് പിന്നിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ്, ടെൻഡർ ഓഫർ എന്നറിയപ്പെടുന്ന ഇടപാടിനെകുറിച്ച് നിക്ഷേപകരുമായി ചർച്ചകൾ നടത്തി വരികയാണ്. സ്ഥാപനം അലോക്കേഷനുകൾ അന്തിമമാക്കിയിട്ടില്ല, നിബന്ധനകൾ ഇനിയും മാറാമെന്നാണ് വാർത്ത.

മൈക്രോസോഫ്റ്റ് കോർപ്പറേഷന്റെ 49% ഓഹരിപങ്കാളിത്തമുള്ള ഓപ്പൺ എഐയുടെ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സാം ആൾട്ട്‌മാനും പ്രസിഡന്റ് ഗ്രെഗ് ബ്രോക്ക്‌മാനുമാണ് ചർച്ചകൾ നയിക്കുന്നത്.

86 ബില്യൺ ഡോളറിൽ, എലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സിനും ടിക് ടോക്കിന്റെ പാരന്റ് ബൈറ്റ്‌ഡാൻസിനും പിന്നിൽ, സ്‌ട്രൈപ്പ്, ചൈനീസ് ഓൺലൈൻ റീട്ടെയ്‌ലർ ഷെയ്‌ൻ എന്നിവരെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യവത്തായ അടുത്ത കമ്പനികളിലൊന്നായി ഓപ്പൺ എ ഐ മാറും.

ലോകമാകെ ബിസിനസുകൾ പുതിയ സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിനാൽ കമ്പനി 1 ബില്യൺ ഡോളർ വാർഷിക വരുമാനം നേടാനുള്ള പാതയിലാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

80 ബില്യൺ മുതൽ 90 ബില്യൺ ഡോളർ വരെ മൂല്യമുള്ള സ്റ്റാർട്ടപ്പിന്റെ ഓഹരി വിൽപ്പനയെക്കുറിച്ച് OpenAI ചർച്ച ചെയ്തതായി കഴിഞ്ഞ മാസം വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.

X
Top