വൻകിട ഇൻഫ്രാ പദ്ധതികളിൽ ₹4.92 ലക്ഷം കോടിയുടെ അധികച്ചെലവ്റഷ്യയില്‍ നിന്നുള്ള ഇന്ത്യൻ എണ്ണ ഇറക്കുമതി റെക്കോഡില്‍ഇന്ത്യയുടെ സ്വർണനികുതി ‘ഭീമ’മെന്ന് വേൾഡ് ഗോൾഡ് കൗൺസിൽഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍

ChatGPT നിരക്കുകൾ 80% വരെ കുറച്ച് OpenAI; Kimi K3 മുന്നേറ്റത്തിൽ വിറച്ച് യു എസ് കമ്പനികൾ

മുൻനിര എഐ (നിർമിതബുദ്ധി) മോഡലുകളുടെ നിരക്കുകൾ വെട്ടിക്കുറച്ച് യു.എസ് കമ്പനിയായ ഓപ്പൺഎഐ. GPT-5.6 വകഭേദങ്ങളായ GPT-5.6 Luna, GPT-5.6 Terra എന്നീ രണ്ട് മോഡലുകളുടെ നിരക്ക് കുറയ്ക്കുന്നതായി OpenAI സിഇഒ സാം ഓൾട്ട്മാൻ പ്രഖ്യാപിച്ചു. Kimi K3 പോലുള്ള ചൈനീസ് ഓപ്പൺ-വെയ്റ്റ് മോഡലുകളിൽ നിന്ന് OpenAI കടുത്ത മത്സരം നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.

GPT-5.6 Luna- നിരക്കിൽ 80 ശതമാനം കുറവാണ് വരുത്തുന്നതെന്ന് സാം ഓൾട്ട്മാൻ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. GPT-5.6 Terra-നിരക്കുകൾ 20 ശതമാനമാണ് കുറച്ചിട്ടുള്ളത്. Luna, Terra എന്നിവയുടെ നിരക്ക് കുറച്ചതോടെ അവ നിലവിൽ Kimi K3 യെക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.

നിലവിൽ വിപണിയിലുള്ള ഏറ്റവും വലിയ ഓപ്പൺ-വെയ്റ്റ് AI മോഡലാണ് Kimi K3. ചൈനീസ് കമ്പനിയായ മൂൺഷോട്ട് ഇത് പുറത്തിറക്കിയത് ആഗോള എഐ വ്യവസായത്തെതന്നെ ഞെട്ടിച്ചിരുന്നു. പല രംഗങ്ങളിലും ഓപ്പൺഎഐയുടെ GPT-5.6 Sol, ആന്ത്രോപിക്കിന്റെ Claude Fable 5 എന്നിവയുടെ പ്രകടനത്തിന് ഒപ്പം നിൽക്കാൻ ഇതിന് കഴിയും. എന്നാൽ വളരെ കുറഞ്ഞ ചിലവിൽ ഉപയോഗിക്കാം എന്നതാണ് ശ്രദ്ധേയമായ സവിശേഷത.

നിരക്ക് കുറച്ചുകൊണ്ടുമാത്രം പിടിച്ചുനിൽക്കാനാകില്ല
നിരക്കുകൾ കുറച്ചുകൊണ്ട് മാത്രം വിപണിയിൽ പിടിച്ചുനിൽക്കാനാകില്ലെന്ന് കമ്പനി തിരിച്ചറിയുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഓപ്പൺഎഐയുടെ നീക്കം. ഏറ്റവും മികച്ച പ്രകടനവും ഒപ്പം വേഗതയും ആവശ്യമുള്ളവർക്കായി കമ്പനി GPT-5.6 Sol-ന്റെ ഒരു ഫാസ്റ്റ് മോഡും അവതരിപ്പിക്കുന്നു.

എഐ ഉപയോഗത്തിന്റെ ചെലവ് കുതിച്ചുയരുന്നത് വമ്പൻ കമ്പനികൾക്കുപോലും ആശങ്ക സൃഷ്ടിക്കുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ചൈനീസ് മത്സരംമൂലം യു.എസ് കമ്പനികൾ നിരക്കുകൾ വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരാകുന്നുവെന്ന വിവരങ്ങൾ പുറത്തുവരുന്നത്. എഐ ഉപയോഗത്തിന്റെ ചെലവ് കുതിച്ചുയർന്നതോടെ യൂബർ, വാൾമാർട്ട് തുടങ്ങിയ കമ്പനികൾ എഐ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം തുടങ്ങിയിരുന്നു.

എഐ ഉപയോഗ ചെലവിന്റെ കാര്യത്തിലും യുഎസ് എഐ ലാബുകൾ ചൈനീസ് ഓപ്പൺ-വെയ്റ്റ് എതിരാളികളിൽ നിന്നും കടുത്ത സമ്മർദ്ദം നേരിടുന്നുണ്ട്. ചൈനീസ് മോഡലുകൾ ഡൗൺലോഡ് ചെയ്യാനും, പരിഷ്‌ക്കരിക്കാനും, ഒരു കമ്പനിയുടെ സ്വന്തം അടിസ്ഥാന സൗകര്യങ്ങളിൽ പ്രവർത്തിപ്പിക്കാനും കഴിയും. Kimi K3 ഇപ്പോൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്.

അതിനിടെ നിരക്കുകൾ കുറയ്ക്കാനുള്ള ഓപ്പൺഎഐയുടെ നീക്കം. ആന്ത്രോപിക്, ഗൂഗിൾ തുടങ്ങിയ എതിരാളികൾക്കുമേൽ കനത്ത സമ്മർദം ചെലുത്തും.

X
Top