കടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്

ആപ്പിളിന്റെ മുന്‍ ഡിസൈനര്‍ ജോണി ഐവിന്റെ കമ്പനി ഏറ്റെടുത്ത് ഓപ്പണ്‍ എഐ

സ്റ്റീവ് ജോബ്സിന്റെ കാലം മുതല്‍ ഐഫോണ്‍ ഉള്‍പ്പടെയുള്ള ആപ്പിളിന്റെ ഉല്പന്നങ്ങള്‍ രൂപകല്‍പന ചെയ്ത ഇൻഡസ്ട്രിയല്‍ ഡിസൈനറാണ് ജോണി ഐവ് എന്ന ജോനാതൻ ഐവ്.

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് കമ്പനിയായ ഓപ്പണ്‍ എഐയുടെ മേധാവി സാം ഓള്‍ട്ട്മാൻ ഒരു എഐ ഉപകരണം നിർമിക്കുന്നതിന് വേണ്ടി ജോണി ഐവുമായി രഹസ്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് രണ്ട് വർഷം മുമ്പ് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ഇക്കാര്യം പരസ്യമായിരിക്കുകയാണ്.

ഓപ്പണ്‍ എഐ ഔദ്യോഗികമായി ഹാർഡ് വെയർ നിർമാണ രംഗത്തേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ്. അതിനായി കൂട്ടുപിടിക്കുന്നതാകട്ടെ, ജോണി ഐവിനെയും.

ജോണി ഐവ് സഹസ്ഥാപകനായ ഐഒ പ്രൊഡക്‌ട്സ് എന്ന സ്ഥാപനത്തെ 650 കോടി ഡോളറിന് ഏറ്റെടുത്തിരിക്കുകയാണ് ഓപ്പണ്‍ എഐ. ഓപ്പണ്‍ എഐ വെബ്സൈറ്റിലൂടെ സാം ഓള്‍ട്ട്മാനും ജോണി ഐവും ഇരു കമ്പനികളുടെയും ലയനം പ്രഖ്യാപിച്ചു.

എഐ സോഫ്റ്റ് വെയർ രംഗത്ത് മാത്രം മുന്നേറ്റം നടത്തിയ ഓപ്പണ്‍ എഐ തങ്ങളുടെ സാങ്കേതിക വിദ്യകളെ എഐ ഹാർഡ് വെയർ ഉപകരണങ്ങള്‍ വഴി ഭൗതിക ജീവിതത്തിന്റെ ഭാഗമാക്കാനുള്ള ശ്രമത്തിലാണ് ഓപ്പണ്‍ എഐ.

ഇതിന് വേണ്ടി രണ്ട് വർഷം മുമ്പ് തന്നെ ജോണി ഐവിന്റെ ലവ് ഫ്രം എന്ന സ്ഥാപനവും ഓപ്പണ്‍ എഐയും തമ്മില്‍ സഹകരണം തുടങ്ങിയിരുന്നുവെന്ന് ഇരുവരും സ്ഥിരീകരിച്ചു.

പിന്നീട് പുതിയൊരു ഉല്‍പ്പന്ന കുടുംബം വികസിപ്പിക്കാനും, എഞ്ചിനീയറിങ്് ചെയ്യാനും, നിർമിക്കാനുമുള്ള പദ്ധതികള്‍ക്ക് പൂർണമായും പുതിയൊരു കമ്പനി ആവശ്യമാണെന്ന് തോന്നിയതോടെയാണ് ഒരു വർഷം മുമ്പ്, ജോണി സ്കോട്ട് കാനണ്‍, ഇവാൻസ് ഹാൻകി, ടാങ് ടാൻ എന്നിവരുമായി ചേർന്ന് ജോണി ഐവ് ഐഒ സ്ഥാപിച്ചത്.

ഐഒ ഓപ്പണ്‍ എഐയുമായി ലയിക്കുന്നതോടെ ജോണിയും ലവ് ഫ്രമും എഐ ഉപകരണ രൂപകല്‍പനയില്‍ ഓപ്പണ്‍ എഐയുമായി സജീവമായി സഹകരിക്കുമെന്നും ഇരുവരും വ്യക്തമാക്കി.

ഐഫോണ്‍, ഐമാക്ക്, മാക്ക്ബുക്ക് എന്നിവയുടെയെല്ലാം രൂപകല്‍പനയിലൂടെ ശ്രദ്ധേയനാണ് ജോണി ഐവ്. സ്റ്റീവ് ജോബ്സ് ആപ്പിള്‍ മേധാവിയായിരുന്ന കാലം മുതല്‍ ജോണി ആപ്പിളിലുണ്ട്. 2019 ലാണ് അദ്ദേഹം ആപ്പിള്‍ വിട്ടത്.

ആപ്പിളില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ ജോണി തുടക്കമിട്ട ലവ് ഫ്രം എന്ന ഡിസൈൻ കമ്പനി ആപ്പിളുമായി സഹകരിച്ചിരുന്നുവെങ്കിലും പിന്നീട് ആ കരാർ അവസാനിപ്പിച്ചു.

ഐഒ പ്രൊഡക്‌ട്സിനെ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 500 കോടി ഡോളർ ഇക്വിറ്റിയായാണ് ഓപ്പണ്‍ എഐ മുടക്കിയത്. 2023 ല്‍ തന്നെ 23 ശതമാനം ഓഹരി ഓപ്പണ്‍ എഐ സ്വന്തമാക്കിയിരുന്നു. ഓപ്പണ്‍ എഐയുടെ റോബോട്ടിക്സ് റിസർച്ചിന് നേതൃത്വം നല്‍കിയിരുന്ന പീറ്റർ വെലിൻഡറാണ് ഐഒ ഡിവിഷനെ ഇനി നയിക്കുക.

ഓപ്പണ്‍ എഐ ഒരു എഐ ഉപകരണത്തിനുള്ള ശ്രമത്തിലാണെന്നും അതിനായി ജോണി ഐവുമായി സഹകരിക്കുന്നുണ്ടെന്നുമുള്ള സൂചന ഫെബ്രുവരിയില്‍ സാം ഓള്‍ട്ട്മാൻ നല്‍കിയിരുന്നു. ഒരു ദീർഘകാല പദ്ധതി ആയാണ് ഓള്‍ട്ട്മാൻ ഇത് അവതരിപ്പിച്ചത്.

ആപ്പിളിന്റെ ഐഫോണ്‍, ആപ്പിള്‍ വാച്ച്‌ ഡിസൈനുകളുടെ ഭാഗമായിരുന്ന ടാങ് ടാനെ പോലുള്ള ആപ്പിളിലെ മുൻ ഉദ്യോഗസ്ഥരും ഈ ദൗത്യത്തിന്റെ ഭാഗമാണെന്നാണ് വിവരം.

X
Top