
ഡൽഹി: യുണൈറ്റഡ് കിംഗ്ഡം ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ സ്ഥാപനമായ മൈക്രോ ഫോക്കസ് ഇന്റർനാഷണൽ പിഎൽസിയെ ഏകദേശം 6 ബില്യൺ ഡോളറിന് ഏറ്റെടുക്കാൻ കരാർ ഒപ്പിട്ട് ഒന്റാറിയോ ആസ്ഥാനമായുള്ള ഓപ്പൺ ടെക്സ്റ്റ് കോർപ്പറേഷൻ.
കരാർ പ്രകാരം ഓപ്പൺ ടെക്സ്റ്റ് കോർപ്പറേഷൻ മൈക്രോ ഫോക്കസിന്റെ ഒരു ഓഹരിക്ക് 532 പെൻസ് വാഗ്ദാനം ചെയ്യും, ഇത് വ്യാഴാഴ്ചത്തെ ക്ലോസിംഗ് വിലയെക്കാൾ 99 ശതമാനം കൂടുതലാണ്. 4.6 ബില്യൺ ഡോളറിന്റെ പുതിയ കടം, നിലവിലുള്ള ക്രെഡിറ്റ് ലൈനിൽ നിന്ന് 600 മില്യൺ ഡോളർ, ബാലൻസ് ഷീറ്റിലെ പണം എന്നിവ ഉപയോഗിച്ച് ഏറ്റെടുക്കൽ ബിഡിന് പണം നൽകുമെന്ന് ഓപ്പൺ ടെക്സ്റ്റ് അറിയിച്ചു.
ഏറ്റെടുക്കൽ വാർത്തയെ തുടർന്ന് ന്യൂബറി ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ സ്ഥാപനമായ മൈക്രോ ഫോക്കസിന്റെ ഓഹരി വില വെള്ളിയാഴ്ച ലണ്ടനിൽ 93 ശതമാനം ഉയർന്ന് 515.6 പെൻസിലെത്തി. എയർബസ്, ഹെഡലെറ്റ് പക്കാർഡ്എന്റർപ്രൈസ്, കേല്ലോഗ് എന്നിവയുൾപ്പെടെയുള്ള ആയിരക്കണക്കിന് ഓർഗനൈസേഷനുകൾക്ക് എന്റർപ്രൈസ് സോഫ്‌റ്റ്‌വെയർ വിൽക്കുന്ന കമ്പനിയാണ് മൈക്രോ ഫോക്കസ്.
അതേസമയം സമീപ കാലങ്ങളിൽ ഇമെയിൽ എൻക്രിപ്ഷൻ കമ്പനിയായ സീസ് കോർപ്, സൈബർ സുരക്ഷാ സ്ഥാപനമായ കാർബോനൈറ്റ് ഇങ്ക് എന്നി കമ്പനികളെ ഓപ്പൺ ടെക്സ്റ്റ് ഏറ്റെടുത്തിരുന്നു. എന്നാൽ നിലവിലെ ഏറ്റെടുക്കൽ 2023 മാർച്ച് ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.





