ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ ഓപെക് പ്ലസ് തീരുമാനം

ക്ടോബര്‍ മുതല്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ച് ഓപെക് പ്ലസ് (Opec+) രാജ്യങ്ങള്‍. പെട്രോളിയം കയറ്റിയ അയക്കുന്ന രാജ്യങ്ങളുടെ സംഘടനയായ ഒപെകും റഷ്യയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങളും ചേര്‍ന്നതാണ് ഒപെക് പ്ലസ്. പ്രതിദിനം 100,000 ബാരലിന്റെ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കുറയ്ക്കാനാണ് തീരുമാനം.

ആഗോള തലത്തില്‍ ആവശ്യം കുറഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ആഗോള വിതരണത്തിന്റെ 0.1 ശതമാനം ആണ് 100,000 ബാരല്‍. കഴിഞ്ഞ ആഴ്ച മാര്‍ക്കറ്റ് ഡിമാന്‍ഡ് സംബന്ധിച്ച പ്രവചനം 900,000 ബാരലില്‍ നിന്ന് 400,000 ആയി ഒപെക് പ്ലസ് പുനര്‍നിശ്ചയിച്ചിരുന്നു. ആഗോള എണ്ണ ഉല്‍പ്പാദനത്തിന്റെ 44 ശതമാനവും ഒപെക് രാജ്യങ്ങളില്‍ നിന്നാണ്. ഉല്‍പ്പാദനം കുറയ്ക്കുന്നതോടെ ഇന്ത്യയില്‍ ഉള്‍പ്പെട ഇന്ധന വില ഉയരും.

തിങ്കളാഴ്ച ബ്രെന്റ് ക്രൂഡ് ഓയിയിന്റെ വില ബാരലിന് 3 ഡോളര്‍ ഉയര്‍ന്ന് 96.65 ഡോളറില്‍ എത്തിയിരുന്നു. ഇന്ത്യയെ സംബന്ധിച്ച് വിലയില്‍ ഒരു ഡോളറിന്റെ വര്‍ധനവ് ഉണ്ടായാല്‍ പോലും കറന്റ് അക്കൗണ്ട് കമ്മി ഒരു ബില്യണ്‍ ഡോളറോളം വര്‍ധിക്കും.

ഇന്ധന ഉപഭോഗത്തില്‍ മൂന്നാമത് നില്‍ക്കുന്ന ഇന്ത്യ ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85.5 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അതേ സമയം റഷ്യ വിതരണം നിര്‍ത്തിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച യൂറോപ്പില്‍ ഗ്യാസ് വില 30 ശതമാനത്തോളം ഉയര്‍ന്നിരുന്നു.

X
Top