അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാൻ ഏതാനും ദിവസം മാത്രം

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേണുകള്‍ നല്‍കാനുള്ള സമയം സെപ്തംബർ 15ന് അവസാനിക്കും. ഭൂരിപക്ഷം നികുതിദായകരും ഇതിനകം റിട്ടേണ്‍ സമർപ്പിച്ചെങ്കിലും അവസാന തീയതി നീട്ടാൻ സമ്മർദ്ദം ശക്തമാണ്.

റിട്ടേണ്‍ നല്‍കുന്നതിനുള്ള സമയം നേരത്തെ ധനമന്ത്രാലയം 45 ദിവസം നീട്ടിനല്‍കിയിരുന്നു. ഇത്തവണ ധനമന്ത്രാലയം വഴങ്ങാൻ സാദ്ധ്യതയില്ല. ഓഡിറ്റ് ആവശ്യമുള്ളവർക്കും ഓഡിറ്റുള്ള പാർട്ട്‌ണർഷിപ്പ് സ്ഥാപനങ്ങളിലെ പാർട്ട്ണർമാർക്കും റിട്ടേണ്‍ ഒക്‌ടോബർ 31 വരെ സമർപ്പിക്കാം.

ആദായ നികുതി വകുപ്പിന്റെ ഔദ്യാേഗിക വെബ്സൈറ്റിലെ വിവരങ്ങളനുസരിച്ച്‌ സെപ്തംബർ എട്ട് വരെ 13.37 കോടി രജിസ്‌റ്റേർഡ് നികുതിദായകരില്‍ അഞ്ച് കോടി പേർ റിട്ടേണ്‍ സമർപ്പിച്ചു.

മുൻവർഷം മൊത്തം 7.28 കോടി റിട്ടേണുകളാണ് സമർപ്പിച്ചിരുന്നത്.

X
Top