നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

2022 സാമ്പത്തികവര്‍ഷത്തില്‍ ലാഭം നേടിയത് ആറ് യൂണികോണുകള്‍ മാത്രം

ന്യൂഡല്‍ഹി: രാജ്യത്തെ 51 യൂണികോണുകള്‍ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് മുന്‍പാകെ സാമ്പത്തികവര്‍ഷം 2022 ഫലങ്ങള്‍ ഫയല്‍ ചെയ്തു. ഇതില്‍ ആറെണ്ണം മാത്രമാണ് ലാഭം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.വളര്‍ച്ചയ്ക്ക് മുന്‍ഗണന നല്‍കുന്നതാണ് കമ്പനികളെ നഷ്ടത്തിലേയ്ക്ക് നയിച്ചത്.

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലേക്ക് കോടിക്കണക്കിന് ഡോളറാണ് ഒഴുകുന്നത്. എന്നാല്‍ കോവിഡ് കാരണമുണ്ടായ ലോക് ഡൗണും തുടര്‍ന്ന് ജനങ്ങള്‍ വീടുകളില്‍ ഒതുങ്ങിയതും മുതലെടുക്കാന്‍ വലിയ തോതിലുള്ള ചെലവഴിക്കലിന് സ്റ്റാര്‍ട്ടപ്പുകള്‍ തയ്യാറായി. ഇതോടെ വളര്‍ച്ച നേടിയെങ്കിലും നഷ്ടം സംഭവിക്കുകയായിരുന്നു.

സാമ്പത്തികവര്‍ഷം 2021 ല്‍ ഒന്‍പത് യൂണികോണുകള്‍ ലാഭം നേടിയിരുന്നു. അതില്‍ നിന്നും മൂന്നെണ്ണം 2022 സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടത്തിലേയ്ക്ക് വീണു.

റെഗുലേറ്ററി ഫയലിംഗുകള്‍, സ്വകാര്യ മാര്‍ക്കറ്റ് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ Tracxn, മീഡിയ റിപ്പോര്‍ട്ടുകള്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരമുള്ള കണക്കാണിത്.

സൊമാറ്റോ, പേടിഎം, ഡെല്‍ഹിവെരി തുടങ്ങിയ ലിസ്റ്റഡ് യൂണികോണുകളെ ഡാറ്റ ഒഴിവാക്കുന്നു. സാങ്കേതികമായി യൂണികോണ്‍ എന്ന് വിളിക്കാന്‍ കഴിയാത്തതിനാല്‍ സെരോദ,സോഹോ എന്നിവയും പട്ടികയില്‍ നിന്ന് പുറത്താണ്.

ഏതെങ്കിലും ബാഹ്യ ഫണ്ടിംഗ് സമാഹരിച്ചിട്ടില്ലാത്തതിനാലാണ് കമ്പനികളെ യൂണികോണായി പരിഗണിക്കാത്തത്.

ഓഫ്ബിസിനസ് നേടിയ 201 കോടി രൂപയാണ് ഏറ്റവും ഉയര്‍ന്ന ലാഭം. മുന്‍വര്‍ഷത്തെ ലാഭമായ 56 കോടി രൂപയില്‍ നിന്നുള്ള നാലിരട്ടി വളര്‍ച്ചയാണിത്. ഇന്‍ഫ്രാ മാര്‍ക്കറ്റ് ലാഭം അഞ്ച്മടങ്ങ് ഉയര്‍ത്തി 100 കോടി രൂപയാക്കി.

ബ്രൗസര്‍സ്റ്റാക്കിന്റെ ലാഭം 60 ശതമാനം ഉയര്‍ന്ന് 75.3 കോടി രൂപയായപ്പോള്‍ യൂണിഫോര്‍ സോഫ്റ്റ് വെയര്‍ സിസ്റ്റംസ് 33.5 കോടി രൂപയും മാമ എര്‍ത്ത് 14 കോടി രൂപയുമാണ് ലാഭം നേടിയത്.

ഇതില്‍ യൂണിഫോറിന്റെ നഷ്ടം ലാഭമായി മാറിയപ്പോള്‍ മാമാഎര്‍ത്തിന്റെ മുന്‍വര്‍ഷത്തെ ലാഭം പകുതിയായി കുറഞ്ഞു.

ഫ്രാക്ടിക്കല്‍ അനലിസ്റ്റ്‌സ്, ലെന്‍സ്‌ക്കാര്‍ട്ട് എന്നിവരാണ് ലാഭം നഷ്ടമാക്കി മാറ്റിയത്.

X
Top