ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഓൺലൈൻ ഗെയിം നിയന്ത്രണ നിയമം സുപ്രീംകോടതി പരിശോധിക്കും

ന്യൂഡൽഹി: അടുത്തിടെ കേന്ദ്രസർക്കാർ പാസാക്കിയ ഓൺലൈൻ ഗെയിമിങ്‌ പ്രൊമോഷൻ ആൻഡ് റെഗുലേഷൻ നിയമത്തിന്റെ നിയമസാധുത സുപ്രീംകോടതി പരിശോധിക്കും. നിയമത്തെ എതിർക്കുന്ന ഗെയിമിങ്‌ കമ്പനികൾ വ്യത്യസ്‌ത ഹൈക്കോടതികളിൽ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതിലേക്ക്‌ മാറ്റി ജസ്‌റ്റിസുമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച്‌ ഉത്തരവിട്ടു. ഹർജികൾ സുപ്രീംകോടതിയിലേക്ക്‌ മാറ്റിയ ശേഷം സാധുത പരിശോധിക്കാമെന്ന്‌ കേന്ദ്രസർക്കാരാണ്‌ നിർദേശിച്ചത്‌. കമ്പനികളും എതിർത്തില്ല. കാശുവച്ചുള്ള  ഓൺലൈൻ ഗെയിമുകൾക്ക് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തുന്ന നിയമമാണ്‌ ആഗസ്‌റ്റിൽ പാർലമെന്റ്‌ പാസാക്കിയത്‌.

X
Top