
ന്യൂഡൽഹി: അടുത്തിടെ കേന്ദ്രസർക്കാർ പാസാക്കിയ ഓൺലൈൻ ഗെയിമിങ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ നിയമത്തിന്റെ നിയമസാധുത സുപ്രീംകോടതി പരിശോധിക്കും. നിയമത്തെ എതിർക്കുന്ന ഗെയിമിങ് കമ്പനികൾ വ്യത്യസ്‌ത ഹൈക്കോടതികളിൽ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതിലേക്ക് മാറ്റി ജസ്‌റ്റിസുമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റിയ ശേഷം സാധുത പരിശോധിക്കാമെന്ന് കേന്ദ്രസർക്കാരാണ് നിർദേശിച്ചത്. കമ്പനികളും എതിർത്തില്ല. കാശുവച്ചുള്ള ഓൺലൈൻ ഗെയിമുകൾക്ക് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തുന്ന നിയമമാണ് ആഗസ്‌റ്റിൽ പാർലമെന്റ് പാസാക്കിയത്.