കേന്ദ്ര സർക്കാർ ജീവനക്കാർക്ക് റെക്കോർഡ് ശമ്പള വർദ്ധനവ് വരുന്നുപശ്ചിമേഷ്യ സംഘർഷം: ഇന്ത്യൻ അരി കയറ്റുമതി പ്രതിസന്ധിയിൽകാനഡയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യജിഎസ്ടി പിരിവ് ഫെബ്രുവരിയിൽ 1.83 ലക്ഷം കോടി രൂപസർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷന് ഉത്തരവായി

രാജ്യത്തെ ഉള്ളിവില ഉയര്‍ന്നുതന്നെ തുടരും

ന്യൂഡൽഹി: ഉള്ളിവില ഉയര്‍ന്നുതന്നെ തുടരുമെന്ന് സൂചന. നാസിക്കിലെ ബെഞ്ച്മാര്‍ക്ക് ലാസല്‍ഗാവ് മാര്‍ക്കറ്റിലേക്ക് ഉള്ളിയെത്തുന്നതില്‍ പകുതിയോളം കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

ഇക്കാരണത്താല്‍ അവര്‍ ഉള്ളി വില്‍ക്കാന്‍ വൈകുകയാണ്. അതിനാല്‍ ഉയര്‍ന്നവില രണ്ടാഴ്ചത്തേക്കെങ്കിലും തുടരും. ഈ മാസം ജൂലൈ 29 വരെ ലസല്‍ഗാവില്‍ ഉള്ളി വരവ് 537,000 ക്വിന്റലായിരുന്നു,

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1.076 ദശലക്ഷം ക്വിന്റലായിരുന്നു. റാബി ഉല്‍പ്പാദനം കുറഞ്ഞതും പുതിയ വിളകള്‍ കര്‍ഷകര്‍ തടഞ്ഞുവയ്ക്കുന്നതും ഇതിന് കാരണമാണ്.

500,000 ടണ്‍ ബഫര്‍ സ്റ്റോക്ക് സൃഷ്ടിക്കുന്നതിനായി കേന്ദ്രം വിപണി വിലയ്ക്ക് ഉള്ളി സംഭരിക്കുന്നുമുണ്ട്. ഇത് ഉള്ളി വിലയ്ക്ക് പിന്തുണ നല്‍കുന്നു.

ദക്ഷിണേന്ത്യയില്‍ നിന്നുള്ള പുതിയ വിളയുടെ വരവ് ഓഗസ്റ്റ് പകുതി മുതല്‍ ഉള്ളി വില കുറയ്ക്കാന്‍ സഹായിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. ഡല്‍ഹി, നാസിക്, ബെംഗളൂരു തുടങ്ങിയ വിവിധ വിപണികളില്‍ ഉള്ളിയുടെ മൊത്തവില നിലവില്‍ കിലോയ്ക്ക് 28-32 എന്ന നിരക്കിലാണ്.

ഇന്ത്യന്‍ സര്‍ക്കാര്‍ ചുമത്തിയ 40% കയറ്റുമതി തീരുവയും പാക്കിസ്ഥാന്‍ പോലുള്ള എതിരാളികളായ വിതരണക്കാരില്‍ നിന്നുള്ള മികച്ച വിതരണവും കാരണം കയറ്റുമതി കുറഞ്ഞതായും ഉള്ളി വ്യാപാരികള്‍ പറയുന്നു.

X
Top