ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഉള്ളി കയറ്റുമതി നിരോധനം മാർച്ച് 31 വരെ തുടരും

ദില്ലി: ഉള്ളിയുടെ കയറ്റുമതി നിരോധനം മാർച്ച് 31 വരെ തുടരും. ആഭ്യന്തര വില കുത്തനെ ഉയർന്നതാണ് ഉള്ളിയുടെ കയറ്റുമതി കേന്ദ്രം നിരോധിക്കാനുള്ള കാരണം. 2023 ഡിസംബർ 8ന് സർക്കാർ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചിരുന്നു.

ഉള്ളി കയറ്റുമതി നിരോധനം പിൻവലിച്ചിട്ടില്ലെന്നും ഇത് പ്രാബല്യത്തിലാണെന്നും മാർച്ച് 31 വരെ നിലനിൽക്കുമെന്നും ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് പറഞ്ഞു.

രാജ്യത്തെ ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ ഉള്ളിയുടെ ആഭ്യന്തര ലഭ്യത ഉറപ്പാക്കുക എന്നതാണ് സർക്കാരിൻ്റെ പരമമായ മുൻഗണന എന്ന് രോഹിത് കുമാർ സിംഗ് പറഞ്ഞു.

കയറ്റുമതി നിരോധനം പിൻവലിച്ചെന്ന അടിസ്ഥാനരഹിതമല്ലാത്ത റിപ്പോർട്ടുകൾക്കൊടുവിൽ രാജ്യത്തെ ഏറ്റവും വലിയ മൊത്ത ഉള്ളി വിപണിയായ ലാസൽഗോണിൽ ഫെബ്രുവരി 17ന് ക്വിൻ്റലിന് 1,280 രൂപയായിരുന്ന ഉള്ളിവില ഫെബ്രുവരി 19ന് ക്വിൻ്റലിന് 40.62 ശതമാനം ഉയർന്ന് 1,800 രൂപയായി.

മാർച്ച് 31ന് ശേഷവും നിരോധനം നീക്കാൻ സാധ്യതയില്ല, കാരണം ശീതകാലത്ത് ഉള്ളി ഉൽപാദനം കുറയും പ്രത്യേകിച്ച് മഹാരാഷ്ട്രയിൽ ഇതിനാൽ കയറ്റുമതി നിയന്ത്രണം നീട്ടാനാണ് സാധ്യത.

2023 ശീതകാലത്ത് ഉള്ളി ഉൽപാദനം 22.7 ദശലക്ഷം ടൺ ആയിരുന്നു.

മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ പ്രധാന സംസ്ഥാനങ്ങളിലെ ഉള്ളി ഉത്പാദനം വരും ദിവസങ്ങളിൽ കൃഷി മന്ത്രാലയ ഉദ്യോഗസ്ഥർ വിലയിരുത്തും.

X
Top