
മുംബൈ: എന്‍എസ്‌ഇയില്‍ ലിസ്റ്റ് ചെയ്‌ത മൂന്നിലൊന്ന് ഓഹരികളും 52 ആഴ്‌ചത്തെ താഴ്‌ന്ന വിലയിലെത്തി. 2026 ആദ്യം മുതലുണ്ടായ തിരുത്തല്‍ മിക്ക ഓഹരികളിലും കനത്ത വില്‍പ്പന സമ്മര്‍ദത്തിന് വഴിവെച്ചു.
നിലവില്‍ 2493 ഓഹരികളാണ് എന്‍എസ്‌ഇയില്‍ ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇതില്‍ 881 ഓഹരികളും 52 ആഴ്‌ചത്തെ താഴ്‌ന്ന വിലയിലാണ് ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്.
204 ഓഹരികള്‍ 52 ആഴ്‌ചത്തെ താഴ്‌ന്ന വിലയുടെ ഒരു ശതമാനം മുതല്‍ അഞ്ച് ശതമാനം വരെ മുകളിലാണ്. 239 ഓഹരികള്‍ 52 ആഴ്‌ചത്തെ താഴ്‌ന്ന വിലയുടെ അഞ്ച് ശതമാനം മുതല്‍ പത്ത് ശതമാനം വരെ മുകളിലാണ്.
വിപണിയിലെ തിരുത്തലിനിടയിലും 1612 ഓഹരികള്‍ 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയുടെ 10-20 ശതമാനം മുകളിലാണ്. 578 ഓഹരികള്‍ ഈ നിലവാരത്തിന്റെ 20-50 ശതമാനം മുകളിലായും 50 ഓഹരികള്‍ 50-100 ശതമാനം മുകളിലായും വ്യാപാരം ചെയ്യുന്നു.






