ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ഓണത്തിന് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും; എംബി രാജേഷ്

കോഴിക്കോട്: ഓണത്തിന് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കോഴിക്കോട് മിയാമി കണ്‍വെന്‍ഷന്‍ സെന്ററില്‍ കുടുംബശ്രീ സിഡിഎസ് അധ്യക്ഷമാരുടെ സംഗമം ‘ഒന്നായി നമ്മള്‍’ സംസ്ഥാനതല ഉദ്ഘാടനവും സിഡിഎസ് പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിജ്ഞാന കേരളം പദ്ധതിയുമായി സഹകരിച്ച് ഒരു വര്‍ഷത്തിനകം മൂന്നുലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും. സ്ത്രീകള്‍ക്ക് വരുമാനലഭ്യത നേടിക്കൊടുക്കുന്നതിന്റെ ഭാഗമായി സംരംഭ രൂപീകരണത്തില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. ഇനി വരുമാന വര്‍ധനവാണ് ലക്ഷ്യം.

കുടുംബശ്രീയെ കാലാനുസൃതമായി നവീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വിശ്വസിച്ച് ഏത് ദൗത്യവും ഏല്‍പ്പിക്കാന്‍ കഴിയുന്ന പ്രസ്ഥാനമായി കുടുംബശ്രീ മാറി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.കേരളത്തിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ സ്ത്രീകള്‍ക്ക് കടന്നുവരാന്‍ അവസരമൊരുക്കിയതും അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന് വഴിയൊരുക്കിയതും കുടുംബശ്രീയാണ്. നിരവധി മാതൃകാ പദ്ധതികള്‍ കുടുംബശ്രീയുടെ കാര്യപ്രാപ്തിക്ക് ഉദാഹരണമാണ്.

സ്ത്രീധനം പോലുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ക്കെതിരെ ശക്തമായ ബോധവത്കരണം നടത്താന്‍ അംഗങ്ങള്‍ മുന്നോട്ടുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കാലാനുസൃതമായി പുതിയ ലക്ഷ്യങ്ങള്‍ കൂടി കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ ഉള്‍ച്ചേര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ മുഖ്യപ്രഭാഷണം നടത്തി.

X
Top