ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

അഞ്ചിലൊന്ന്‌ നിഫ്‌റ്റി ഓഹരികള്‍ നിക്ഷേപകരെ നിരാശപ്പെടുത്തി

ഹരി സൂചികയായ നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട അഞ്ചിലൊന്ന്‌ ഓഹരികള്‍ കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടെ നല്‍കിയത്‌ നാമമാത്രമായ നേട്ടമോ അല്ലെങ്കില്‍ നഷ്‌ടമോ ആണെന്ന്‌ മണികണ്‍ട്രോളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന്‌ വര്‍ഷത്തെ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക്‌ അടിസ്ഥാനമാക്കുമ്പോള്‍ പല മുന്‍നിര ഓഹരികളും ഫിക്‌സഡ്‌ ഡെപ്പോസിറ്റിനേക്കാള്‍ താഴ്‌ന്ന നേട്ടമാണ്‌ നല്‍കിയത്‌.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള കമ്പനികളാണ്‌ ഓഹരി വിപണിയില്‍ നിരാശജനകമായ പ്രകടനം കാഴ്‌ച വെച്ചത്‌. എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, ടിസിഎസ്‌, ഇന്‍ഫോസിസ്‌, റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌, ഐടിസി, കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, അദാനി എന്റര്‍പ്രൈസസ്‌, ടാറ്റാ മോട്ടോഴ്‌സ്‌ പാസഞ്ചര്‍ വെഹിക്കിള്‍സ്‌, ഏഷ്യന്‍ പെയിന്റ്‌സ്‌ എന്നിവയാണ്‌ ദുര്‍ബലമായ പ്രകടനം കാഴ്‌ച വെച്ച നിഫ്‌റ്റി ഓഹരികള്‍.

അദാനി എന്റര്‍പ്രൈസസ്‌, ടാറ്റാ മോട്ടോഴ്‌സ്‌ പാസഞ്ചര്‍ വെഹിക്കിള്‍സ്‌, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടിസിഎസ്‌, ഏഷ്യന്‍ പെയിന്റ്‌സ്‌ എന്നീ ഓഹരികള്‍ കഴിഞ്ഞ മൂന്ന്‌ വര്‍ഷ കാലയളവില്‍ നഷ്‌ടമാണ്‌ രേഖപ്പെടുത്തിയത്‌. 1.3 ശതമാനം മുതല്‍ 14 ശതമാനം വരെയാണ്‌ നഷ്‌ടം.

അദാനി എന്റര്‍പ്രൈസസ്‌ ആണ്‌ നഷ്‌ടകണക്കില്‍ മുന്നില്‍-14 ശതമാനം. ഇന്‍ഫോസിസ്‌, എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌, ഐടിസി, കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌ എന്നീ ഓഹരികള്‍ 0.1 ശതമാനം മുതല്‍ 6.5 ശതമാനം വരെ നേട്ടം നല്‍കി.

X
Top