പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

ഓമ്നിടെക് എഞ്ചിനീയറിംഗ് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: ഓമ്നിടെക് എഞ്ചിനീയറിംഗ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

ഊര്‍ജ്ജം, ചലന നിയന്ത്രണം, ഓട്ടോമേഷന്‍, വ്യാവസായിക ഉപകരണ സംവിധാനങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ആഗോള ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന കൃത്യതയുള്ള എഞ്ചിനീയറിങ് ഘടകങ്ങള്‍ ലഭ്യമാക്കുന്ന കമ്പനി ഐപിഒയിലൂടെ 850 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

520 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടറുടെ 330 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഐപിഒയ്ക്ക് മുമ്പ് 104 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ പ്രീ ഐപിഒ പ്ലേസ്മെന്‍റിനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇത് പൂര്‍ത്തിയായാല്‍ ഐപിഒയ്ക്കുള്ള പുതിയ ഓഹരികളുടെ എണ്ണത്തില്‍ കുറവുണ്ടായേക്കും.

ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഇക്വിറസ് ക്യാപിറ്റല്‍, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്.

X
Top