ലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനം

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

സിംഗപ്പൂര്‍: എട്ട് മാസത്തെ കുറഞ്ഞവിലയിലെത്തിയ ശേഷം എണ്ണവില നേരിയ തോതില്‍ ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് അവധി 17 സെന്റ് അഥവാ 0.2 ശതമാനം ഉയര്‍ന്ന് 86.32 ഡോളറിലും യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 21 സെന്റ് അഥവാ 0.3 ശതമാനം നേട്ടത്തില്‍ ബാരലിന് 78.95 ഡോളറിലുമാണുള്ളത്. ഇരു സൂചികകളും വെള്ളിയാഴ്ച 5 ശതമാനം വീതം ഇടിവ് നേരിട്ടിരുന്നു.

കേന്ദ്രബാങ്കുകള്‍ നിരക്കുയര്‍ത്തുന്നതുമൂലമുള്ള മാന്ദ്യഭീതിയും ഡോളറിന്റെ ശക്തിപ്പെടലുമാണ് എണ്ണവില കുറയ്ക്കുന്നത്. ഡോളര്‍ സൂചിക തിങ്കളാഴ്ച 20 വര്‍ഷത്തെ ഉയരത്തിലാണുള്ളത്. എന്നാല്‍ യുദ്ധം രൂക്ഷമാകുന്നതും റഷ്യയ്‌ക്കെതിരായ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഡിസംബറില്‍ പ്രാബല്യത്തില്‍ വരുന്നതും കാരണം വിലയിടിവിന് ശമനമുണ്ടാകുമെന്ന് വിദഗ്ധര്‍ പറഞ്ഞു.

ഉക്രൈനെതിരെ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ ഈയിടെ റഷ്യ തയ്യാറായിരുന്നു. അതിനിടയില്‍ റഷ്യയുടെ നേതൃത്വത്തിലുള്ള എണ്ണവിതരണ സംഘം ഒപെക് പ്ലസ് ഒക്ടോബര്‍ 5 ന് യോഗം ചേരുകയാണ്. വില കുറയുന്ന സാഹചര്യത്തില്‍ ഉത്പാദനം കുറയ്ക്കാന്‍ രാഷ്ട്രങ്ങള്‍ തയ്യാറേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഒപെക്, ഒപെക് പ്ലസ് സംഘടനകള്‍ കഴിഞ്ഞ മീറ്റിഗിലും ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു.

X
Top