റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

നേരിയ വര്‍ധനവ് രേഖപ്പെടുത്തി എണ്ണവില

സിംഗപ്പൂര്‍: മാന്ദ്യഭീതി, ഉയര്‍ന്ന ഷെയില്‍ ഉത്പാദനം എന്നിവ പ്രതിരോധമുയര്‍ത്തിയെങ്കിലും അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില നേരിയ വര്‍ധനവ് രേഖപ്പെടുത്തി. ദുര്‍ബലമായ ഡോളറിന്റെ പിന്തുണയില്‍ വില ഉയരുകയായിരുന്നു. ബ്രെന്റ് ക്രൂഡ് അവധി 9 സെന്റ് അഥവാ 0.1 ശതമാനം ഉയര്‍ന്ന് 91.71 ഡോളറിലും യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് 6 സെന്റ് അഥവാ 0.1 ശതമാനം ഉയര്‍ന്ന് 85.52 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്.

ഡോളര്‍ സൂചിക 0.82 ശതമാനം താഴ്ന്ന് 112.11ലെത്തിയതാണ് വിലയെ തുണച്ചത്. ദുര്‍ബലമായ ഡോളര്‍, വില്‍പന ഉയര്‍ത്തുകയായിരുന്നു. അതേസമയം ഷെയില്‍ ഉത്പാദനം കൂടിയത്‌ വര്‍ധനവിന് കടിഞ്ഞാണിട്ടു.

യുഎസിലെ ഏറ്റവും വലിയ ഷെയ്ല്‍ ഓയില്‍ ബേസിനായ ന്യൂ മെക്‌സിക്കോ, ടെക്‌സാസിലെ പെര്‍മിയന്‍ ബേസിന്‍ എന്നിവിടങ്ങളില്‍ പ്രതിദിന എണ്ണയുത്പാദനം 50,000 ബാരലായാണ് വര്‍ധിച്ചത്. പ്രതിമാസ ഉത്പാദനം ഇതോടെ5.453 ദശലക്ഷം ബിപിഡിയായി.

X
Top