ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

ലണ്ടന്‍: പ്രതീക്ഷിച്ചതിലും കുറഞ്ഞ യു.എസ് സിപിഐ ഡാറ്റ അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ത്തി. ബ്രെന്റ് അവധി 0.3 ശതമാനം ഉയര്‍ന്ന് 93.96 ഡോളറിലും വെസ്റ്റ് ടെക്‌സാസ് 0.4 ശതമാനം ഉയര്‍ന്ന് ബാരലിന് 86.78 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്. എന്നാല്‍ ചൈനയിലെ കോവിഡ് നിയന്ത്രങ്ങള്‍ അധിക വര്‍ധനവിന് തടയിട്ടു.

ഇരു സൂചികകളും വ്യാഴാഴ്ച മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാല്‍ അവസാന ദിനങ്ങളിലെ ഉണര്‍വിന് പ്രതിവാര നഷ്ടം നികത്താനായില്ല. യഥാക്രമം 5 ശതമാനം, 6 ശതമാനം പ്രതിവാര ഇടിവാണ് വിലയില്‍ പ്രതീക്ഷിക്കപ്പെടുന്നത്.

കുറഞ്ഞ സിപിഐ ഡാറ്റ പുറത്തുവന്നത് നിരക്ക് വര്‍ദ്ധനയെ ശമിപ്പിക്കുമെന്ന് വിപണി കരുതുന്നു. ഡോളര്‍ സൂചിക ഇതിനോടകം താഴ്ചവരിച്ചിട്ടുണ്ട്. .കുറഞ്ഞ ഡോളര്‍ ഡിമാന്റ് ഉയര്‍ത്തും.

മറ്റ് കറന്‍സികളിലുള്ളവര്‍ കൂടുതല്‍ ചരക്കുകള്‍ വാങ്ങുന്നതോടെയാണ് ഇത്.

X
Top