റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ന്നു

ന്യൂഡല്‍ഹി: വിതരണം വര്‍ദ്ധിച്ചതും മാന്ദ്യഭീതിയും കാരണം അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു. ബ്രെന്റ് 37 സെന്റ് അഥവാ 0.4 ശതമാനം താഴ്ന്ന് 95.27 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് 32 സെന്റ് അഥവാ 0..4 ശതമാനം ഇടിവ് നേരിട്ട് 89.23 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്. റഷ്യ-ഉക്രൈന്‍ യുദ്ധം ആരംഭിച്ച ഫെബ്രുവരി 20 മുതല്‍ എണ്ണവില ഉയര്‍ന്നാണിരിക്കുന്നത്.

റഷ്യയ്ക്ക് മേലുള്ള ഉപരോധവും ഒപെക് ഉത്പാദനം വര്‍ധിപ്പിക്കാന്‍ തയ്യാറാകത്തതുമാണ് വില വര്‍ധനയ്ക്ക് കാരണമായത്.. എന്നാല്‍ മാന്ദ്യഭീതി വീണ്ടും വില താഴ്ത്തി. ചൈനയുടെ സാമ്പത്തിക ശോഷണവും ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധനവുമാണ് മാന്ദ്യഭീതി സൃഷ്ടിച്ചത്.

യു.എസിന്റെയും ഒപെകിന്റെയും ഉത്പദാന വര്‍ദ്ധനവുകൂടി സംഭവിച്ചതോടെ ക്രൂഡ് സാധാരണ ഗതി പ്രാപിക്കുകയായിരുന്നു. നിലവില്‍ പ്രതിദിനം 29.6 ദശലക്ഷം ബാരല്‍ എണ്ണയാണ് ഒപെക് വിതരണം ചെയ്യുന്നത്. ഉത്പാദനം ജൂണില്‍ 11.82 ദശലക്ഷമായി വര്‍ധിപ്പിക്കാന്‍ യു.എസും തയ്യാറായി.

നേരത്തെ, റെക്കോര്‍ഡ് ഉയരമായ 140 ഡോളറിലെത്താന്‍ ക്രൂഡിനായിരുന്നു.

X
Top