സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ഓയില്‍ ഇന്ത്യ നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു, അറ്റാദായം 9.7 ശതമാനം ഉയര്‍ന്നു

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല സ്ഥാപനമായ ഓയില്‍ ഇന്ത്യ നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1788.28 കോടി രൂപയാണ് സ്റ്റാന്റലോണ്‍ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 9.7 ശതമാനം അധികമാണിത്.

വരുമാനം 26.15 ശതമാനം ഉയര്‍ന്ന് 5649.65 കോടി രൂപയായി. അതേസമയം തുടര്‍ച്ചയായി നോക്കുമ്പോള്‍ വരുമാനം 3.9 ശതമാനം കുറഞ്ഞു. ക്രൂഡ് ഓയില്‍ വരുമാനം 3858.79 കോടി രൂപയില്‍ നിന്നും 3666.57 കോടി രൂപയായി കുറഞ്ഞപ്പോള്‍ പ്രകൃതിദത്ത ഇന്ധനങ്ങളില്‍ നിന്നുള്ള വരുമാനം 469.04 കോടി രൂപയില്‍ നിന്നും ഉയര്‍ന്ന് 1614.61 കോടി രൂപയാണ്.

സ്റ്റാന്റലോണ്‍ എല്‍പിജി വരുമാനം 54.37 കോടി രൂപയില്‍ നിന്നും 54.64 കോടി രൂപയായിട്ടുണ്ട്. പൈപ്പ് ലൈന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ 70.911 കോടി രൂപയില്‍ നിന്നും 287.83 കോടി രൂപയായി. റിന്യൂവബിള്‍ എനര്‍ജി അതേസമയം 24.49 കോടി രൂപയില്‍ നിന്നും 22.55 കോടി രൂപയായി കുറഞ്ഞു.

കണ്‍സോളിഡേറ്റഡ് അടിസ്ഥാനത്തില്‍ 2023 സാമ്പത്തികവര്‍ഷത്തിലെ നികുതി കഴിച്ചുള്ള ലാഭം 1742.83 കോടി രൂപയാണ്. മുന്‍വര്‍ഷത്തിലിത് 2117.69 കോടി രൂപയായിരുന്നു. വരുമാനം 8869.71 കോടി രൂപയില്‍ നിന്നും 8767.72 കോടി രൂപയായി കുറഞ്ഞു.

X
Top