കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆

അറ്റാദായം 4 ശതമാനം ഉയര്‍ത്തി ഓയില്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഓയില്‍ ഇന്ത്യ ലിമിറ്റഡ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1613.4 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 4 ശതമാനം മാത്രം അധികം.

മുന്‍പാദത്തെ അപേക്ഷിച്ച് അറ്റാദായം 8 ശതമാനം കുറഞ്ഞു. 1788 കോടി രൂപയായിരുന്നു മുന്‍പാദത്തെ അറ്റാദായം. ക്രൂഡ്ഓയില്‍ വിലകുറഞ്ഞതാണ് അറ്റാദായം കുറച്ചത്.

വരുമാനം 22 ശതമാനമുയര്‍ന്ന് 4645 കോടി രൂപയായപ്പോള്‍ ഇബിറ്റ 2663 കോടി രൂപയാണ്. ക്രൂഡ് ഓയില്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 29 ശതമാനം താഴ്ന്ന് 3365 കോടി രൂപയായി.

0.42 ശതമാനം ഉയര്‍ന്ന് 273.60 രൂപയിലാണ് ഓയില്‍ ഇന്ത്യ ഓഹരി ക്ലോസ് ചെയ്തത്.

X
Top