വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

വീട്ടാവശ്യത്തിനുള്ള എൽ‌പിജി സിലിണ്ടറിന് ഇ-കെവൈസി നിർബന്ധമെന്ന് എണ്ണക്കമ്പനികൾ

കൊച്ചി: എൽപിജി പാചകവാതക ഗാർഹിക സിലിണ്ടറിന് സബ്സിഡി ലഭിക്കുന്ന ഉപയോക്താക്കൾ മാർച്ച് 31നു മുൻപായി ഇ–കെവൈസി അപ്ഡേഷൻ പൂർത്തിയാക്കണമെന്ന് പൊതുമേഖല എണ്ണക്കമ്പനികൾ.

പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിലുൾപ്പെട്ട (പിഎംയുവൈ) ഉപയോക്താക്കൾക്കാണ് നിബന്ധന ബാധകം. ഇ– കെവൈസി പൂർത്തിയാക്കാത്തവർക്കു സബ്സിഡി ലഭിക്കില്ലെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ നിർദേശപ്രകാരം പൊതുമേഖല എണ്ണക്കമ്പനികൾ നൽകിയ അറിയിപ്പ്.

നേരത്തെ ബയോമെട്രിക് അപ്ഡേഷൻ പൂർത്തിയാക്കിയവരും ഓരോ സാമ്പത്തിക വർഷത്തിലും ഒരു തവണ ബയോമെട്രിക് അപ്ഡേഷൻ നടത്തണം. മാർച്ച് 31നു മുൻപ് ബയോമെട്രിക് വിവരങ്ങൾ നൽകിയില്ലെങ്കിൽ സാമ്പത്തിക വർഷത്തിലെ 8, 9 റീഫില്ലുകളുടെ സബ്സിഡി നിർത്തിവയ്ക്കും. പിന്നീട് സബ്സിഡി പൂർണമായും റദ്ദാകും.

പിഎംയുവൈ ഉപയോക്താക്കൾക്ക് 14.2 കിലോയുടെ ഗാർഹിക സിലിണ്ടറിന് 9 റീഫില്ലുകൾക്കാണ് സബ്സിഡി. സിലിണ്ടറിന് 300 രൂപയാണ് സബ്സിഡി തുക. എന്നാൽ ഇതിന്റെ പേരിൽ സിലിണ്ടർ വിതരണവും ബുക്കിങ്ങും തടസ്സപ്പെടില്ലെന്നും കമ്പനികൾ അറിയിച്ചു.

എന്നാൽ പിഎംയുവൈ പദ്ധതിയിൽ ഉൾപ്പെടാത്ത ഭൂരിഭാഗം വരുന്ന ഉപയോക്താക്കളും ബയോമെട്രിക് അപ്ഡേഷൻ നിർബന്ധമായും ചെയ്യണോ, എന്നു വരെ ചെയ്യാം എന്നതു സംബന്ധിച്ചു കൃത്യമായ അറിയിപ്പ് കമ്പനികളുടെ ഭാഗത്തു നിന്നു വന്നിട്ടില്ല. സബ്സിഡി യഥാർഥ ഉടമകൾക്കു തന്നെയാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കാനാണ് അപ്ഡേഷൻ എന്നാണു കമ്പനികൾ പറയുന്നത്.

അപ്ഡേഷൻ വിതരണ ഏജൻസികൾ വഴിയും ആപ്പിലൂടെയും
കമ്പനികളുടെ ആപ് വഴി ഓൺലൈനായും വിതരണ ഏജൻസികൾ വഴിയും അപ്ഡേഷൻ നടത്താം. സിലിണ്ടർ വിതരണത്തിനായി ഏജൻസി ജീവനക്കാർ വീട്ടിലെത്തുമ്പോഴും അപ്ഡേഷൻ നടത്താവുന്നതാണ്.

ഓൺലൈൻ അപ്ഡേഷനായി കമ്പനി ആപ്പും ചിത്രം എടുക്കാനായി ആധാർഫെയ്സ്ആർഡി ആപ്പും ഫോണിൽ ഡൗൺലോഡ് ചെയ്യണം. വെബ്സൈറ്റ്: http://www.pmuy.gov.in/e-kyc.html
സംശയങ്ങൾക്ക് ടോൾഫ്രീ നമ്പർ: 1800 2333555.

X
Top