പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നുആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനുള്ള നിര്‍ണായക നടപടിയുമായി കേന്ദ്രം2028ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഒരു വർഷമായി മാറ്റമില്ലാതെ ഇന്ധന വിലഇന്ത്യയിൽ കണ്ണുവച്ച് ആഗോള ചിപ്പ് കമ്പനികൾ

2022 സാമ്പത്തിക വര്‍ഷത്തെ മോശം ഐപിഒകളില്‍ അഞ്ചെണ്ണം ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍

ന്യൂഡല്‍ഹി: 2021 ല്‍ ലിസ്റ്റ് ചെയ്ത പ്രമുഖ കമ്പനികള്‍ നഷ്ടത്തിലായെന്ന് കണക്കുകള്‍.നീറുന്ന ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കിടയില്‍ നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതാണ് കാരണം. കേന്ദ്രബാങ്കിന്റെ നിരക്ക് വര്‍ധനവും കാഷ് ഫ്‌ളോ ആശങ്കകളും പ്രതിസന്ധി വര്‍ധിപ്പിച്ചു.

പ്രൈം ഡാറ്റാബേസ് ഡാറ്റ അനുസരിച്ച്, സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (ഓഫര്‍ വിലയില്‍ നിന്ന് 72.5% കുറവ്), പേടിഎം (ഓഫര്‍ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 66.8% കുറവ്), കാര്‍വാലെ (58% താഴ്ച്ച), ഫിനോ പേയ്‌മെന്റ്‌സ് ബാങ്ക് (54.8 ശതമാനം ഇടിവ്), പോളിസിബസാര്‍ (53.4 ശതമാനം കുറവ്), വിന്‍ഡ്‌ലാസ് ബയോടെക് (52.8% കുറവ്) എജിഎസ് ട്രാന്‍സ് ടെക്‌നോളജീസ് (52.08% കുറവ്), സൊമാറ്റോ (42.10 ശതമാനം കുറവ്) എന്നിവയാണ് 2022 സാമ്പത്തിക വര്‍ഷത്തെ ഏറ്റവും മോശം ഐപിഒകള്‍. ഇതില്‍ അഞ്ചെണ്ണം 2021ലെ പ്രധാന ടെക് ഐപിഒ ലോഞ്ചുകളാണ്. സൊമാറ്റോ, പേടിഎം, നൈകാ, ഫിനോ പേയ്‌മെന്റ് ബാങ്ക്, പോളിസി ബസാര്‍, കാര്‍ട്രേഡ് എന്നിവ.

പരീക്ഷണത്തോടുള്ള നിക്ഷേപകരുടെ വൈമനസ്യവും പരമ്പരാഗത ഓഹരികളിലുള്ള അവരുടെ വിശ്വാസവുമാണ്‌ പുതുയുഗ ഓഹരികളെ തകര്‍ത്തത്. ഇന്ത്യയിലെ ടെക് സ്റ്റാര്‍ട്ടപ്പുകളുടെ പോസ്റ്റര്‍ ബോയ് ആയിരുന്ന പേടിഎഎമ്മാണ് വന്‍ തിരിച്ചടി നേരിട്ടത്. ഐപിഒ തുകയുടെ മൂന്നില്‍ രണ്ടും അവര്‍ക്ക് നഷ്ടമായി.

2021 നവംബറിലെ ഓഫര്‍ വിലയായിരുന്ന 2150 രൂപയില്‍ നിന്ന് വീണ് 713.65 രൂപയിലാണ് ഓഹരിയുള്ളത്. 66.8 ശതമാനത്തിന്റെ ഇടിവാണിത്. അരങ്ങേറ്റത്തില്‍ തന്നെ ഓഹരി വില 27 ശതമാനം ഇടിഞ്ഞു.

അതേസമയം പേടിഎമ്മിന്റെ ഓഹരി ഇടിവ് നേരത്തെ തന്നെ പ്രവചിക്കാന്‍ മാക്വാരി ക്യാപിറ്റല്‍ സെക്യൂരിറ്റീസ് (ഇന്ത്യ)തയ്യാറായി. ഇപ്പോള്‍ അവര്‍ പറയുന്നത് ഓഹരി 450 രൂപയിലേക്ക് കൂപ്പുകുത്തുമെന്നാണ്. ഈ വര്‍ഷം ഇതുവരെ 46 ശതമാനം ഇടിവാണ് ഓഹരിയ്ക്കുണ്ടായത്.

പേടിഎമ്മിന്റെ വില തകര്‍ച്ച ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് പ്രതിസന്ധി രൂക്ഷമാക്കുകയായിരുന്നു. വരുമാന സാധ്യതയെക്കുറിച്ച് നിക്ഷേപകര്‍ ജാഗരൂകരായതോടെ സ്റ്റാര്‍ട്ടപ്പുകളുടെ മൂല്യനിര്‍ണ്ണയം കുത്തനെ ഇടിഞ്ഞു. യുവ സ്ഥാപനങ്ങള്‍ക്ക്- ഇവയില്‍ ഒരു ഡസനോളം 1.4 ബില്യണുള്ള രാജ്യത്തെ ഓണ്‍ലൈന്‍ റീട്ടെയില്‍,ഡിജിറ്റല്‍ സ്ഥാപനങ്ങളാണ്- ധനസമാഹരണ പദ്ധതികളില്‍ സ്തംഭനാവസ്ഥ നേരിട്ടു. ഇതോടെ ഇവയില്‍ പലതും പ്രതിസന്ധിയിലായി.

ഉക്രൈന്‍ യുദ്ധവും ആഗോള മാന്ദ്യഭീതിയും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്തു.

പേടിഎമ്മിന് പുറമെ നഷ്ടം നേരിട്ട പുതുതലമുറ കമ്പനികള്‍ ചുവടെ.

സൊമാറ്റോ: ഇന്ത്യന്‍ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയുടെ ഓഹരികള്‍ 14 ശതമാനത്തിലധികം ഇടിവാണ് നേരിട്ടത്. നിക്ഷേപകമൂല്യത്തിന്റെ ഏകദേശം 66ശതമാനം നഷ്ടമായി. ഈ വര്‍ഷം ഇതുവരെ 67 ശതമാനം ഇടിവാണ് ഓഹരിക്ക് ഉണ്ടായത്. 2021 ജൂലൈയിലെ അരങ്ങേറ്റത്തിന് ശേഷം സ്‌റ്റോക്ക് 42% ഇടിഞ്ഞു.

ഓഫര്‍ വിലയായ 76 രൂപയില്‍ നിന്ന് 43.95 രൂപയിലേയ്ക്കാണ് ഓഹരി വീണത്.

കാര്‍ട്രേഡ്: 585 രൂപ മുതല്‍ 1618 രൂപ പ്രൈസ് ബാന്‍ഡിലായിരുന്നു കമ്പനിയുടെ ഐപിഒ. ഡിസ്‌ക്കൗണ്ട് വിലയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനി പിന്നീട് വില്‍പനസമ്മര്‍ദ്ദം നേരിടുകയായിരുന്നു. നിലവില്‍ ഇഷ്യു വിലയേക്കാള്‍ 57 ശതമാനം കുറവില്‍ 690 രൂപയിലാണ് ഓഹരിയുള്ളത്.

ഫിനോ പേയ്‌മെന്റ് ബാങ്ക്: ബിസിനസുകള്‍ക്ക് സാങ്കേതിക ബാങ്കിംഗ് സൊല്യൂഷനുകള്‍ നല്‍കുന്ന ഫിന്‍ടെക് സ്ഥാപനമാണിത്. 2021 നവംബര്‍ 29 ലെ ഓഫര്‍ വിലയായ 577 രൂപയില്‍ നിന്ന് 54.8% ഇടിഞ്ഞ് 260.5 രൂപയിലാണ് ഓഹരിയുള്ളത്.

പോളിസി ബസാര്‍: ഇന്‍ഷുറന്‍സ് അഗ്രഗേറ്ററായ പോളിസിബസാറിന്റെ മാതൃകമ്പനി പിബി ഫിന്‍ടെക്ക് 2021 നവംബര്‍ 1ന് അരങ്ങേറ്റം കുറിച്ചു. ഓഫര്‍ വിലയായ 980 രൂപയില്‍ നിന്ന് 53.1% ഇടിഞ്ഞ് 457.60 രൂപയിലാണ് നിലവില്‍ ഓഹരിയുള്ളത്.

നൈക്ക: നൈക്കയുടെ മാതൃ കമ്പനിയായ എഫ്എസ്എന്‍ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ഓഹരികള്‍ 2021 നവംബറിലാണ് ലിസ്റ്റ് ചെയ്തത്. തുടര്‍ന്ന്
ഇഷ്യൂ വിലയായ 1,125 രൂപയില്‍ നിന്ന് 27% നേട്ടത്തിലാണ് നിലവില്‍ ഓഹരി. സംരംഭകനായ ഫാല്‍ഗുനി നയ്യാര്‍ സ്ഥാപിച്ച ബ്യൂട്ടി റീട്ടെയില്‍ കമ്പനി, അതേസമയം അതിന്റെ റെക്കോര്‍ഡ് വിലയില്‍ നിന്ന് 45% ഇടിഞ്ഞു.

X
Top