എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

നൈക്ക നാലാം പാദം: അറ്റാദായം 72 ശതമാനം താഴ്ന്ന് 2.4 കോടി രൂപയായി, വരുമാനം 34 ശതമാനം ഉയര്‍ന്നു

ന്യൂഡല്‍ഹി: ഫാഷന്‍ പ്ലാറ്റ്‌ഫോമായ നൈക്കയുടെ പാരന്റിംഗ് കമ്പനി എഫ്എസ്എന്‍ ഇകൊമേഴ്‌സ് വെഞ്ച്വേഴ്‌സ് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2.4 കോടി രൂപ മാത്രമാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 71.83 ശതമാനം കുറവ്.

ഏകീകൃത വരുമാനം 33.75 ശതമാനം ഉയര്‍ന്ന് 1301 കോടി രൂപയിലെത്തി. എബിറ്റ മാര്‍ജിന്‍ 3 ബേസിസ് പോയിന്റുയര്‍ന്ന് 5.4 ശതമാനമായപ്പോള്‍ എബിറ്റ 84 ശതമാനം ഉയര്‍ന്ന് 70.6 കോടി രൂപ. നികുതി ചെലവ് 4.35 കോടി രൂപയായതാണ് അറ്റാദായം കുറച്ചത്.

മുന്‍ പാദത്തില്‍ 1.76 കോടി രൂപയുടെ നികുതി ആനുകൂല്യം ലഭ്യമായിരുന്നു. വാര്‍ഷിക ലാഭം 53 ശതമാനമിടിഞ്ഞ് 19.26 കോടി രൂപയായിട്ടുണ്ട്. 2. ശതമാനം താഴ്ന്ന് 125 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്്തത്.

X
Top