ഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾഏപ്രിൽ മുതൽ അഷ്വേർഡ് പെൻഷനിലേക്ക് മാറുമെന്ന് ബജറ്റ് പ്രഖ്യാപനം

ഒന്നാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് നൈയ്ക

ഡൽഹി: നൈയ്കയുടെ ജൂൺ പാദത്തിലെ ഏകീകൃത ലാഭം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 3.41 കോടി രൂപയിൽ നിന്ന് 33 ശതമാനം ഉയർന്ന് 4.55 കോടി രൂപയായി. സമാനമായി കമ്പനിയുടെ വരുമാനം 817 കോടി രൂപയിൽ നിന്ന് 41 ശതമാനം ഉയർന്ന് 1,148.4 കോടി രൂപയായി വർധിച്ചു.

ത്രൈമാസത്തിൽ നൈയ്കയുടെ ഇബിഐടിഡിഎ 71 ശതമാനം ഉയർന്ന് 46 കോടി രൂപയായപ്പോൾ ഇബിഐടിഡിഎ മാർജിൻ 3.3 ശതമാനത്തേക്കാൾ 4 ശതമാനമായി മെച്ചപ്പെട്ടു. മൊത്ത ലാഭ മാർജിൻ 380 bps മെച്ചപ്പെട്ടപ്പോൾ ഫാഷൻ റീട്ടെയിലർമാരുടെ മൊത്ത വ്യാപാര മൂല്യം 47 ശതമാനം വർധിച്ച് 2,155.8 കോടി രൂപയായി.

കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രാൻഡുകളുടെ ജിഎംവി മൊത്തം ജിഎംവിയുടെ 11.2 ശതമാനമാണ്. നിരവധി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ കൂടാതെ, ഇപ്പോൾ 52 നഗരങ്ങളിലായി 112 സ്വന്തം ഫിസിക്കൽ സ്റ്റോറുകൾ ഉണ്ടെന്ന് നൈയ്ക പറഞ്ഞു. കമ്പനി നിലവിൽ യു.എ.ഇ, മൗറീഷ്യസ്, യു.എസ് എന്നിവിടങ്ങളിൽ അതിന്റെ അന്താരാഷ്ട്ര സാന്നിധ്യം വിപുലീകരിക്കുകയാണ്.

ബിപിസി (ബ്യൂട്ടി ആൻഡ് പേഴ്‌സണൽ കെയർ) വിഭാഗത്തിൽ, ദീർഘകാല സുസ്ഥിര വളർച്ച കൈവരിക്കുന്നതിന് ഉപഭോക്തൃ ഏറ്റെടുക്കലിലും ഓർഡർ വോളിയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നിക്ഷേപക അവതരണത്തിൽ നൈയ്ക പറഞ്ഞു. വരുമാന പ്രഖ്യാപനത്തിന് മുന്നോടിയായി വെള്ളിയാഴ്ച കമ്പനിയുടെ ഓഹരികൾ ബിഎസ്ഇയിൽ 2 ശതമാനം ഇടിഞ്ഞ് 1,412.60 രൂപയിൽ വ്യാപാരം അവസാനിപിച്ചു.

X
Top