ഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണികേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും21,000 കോടി രൂപയുടെ കമ്മി: പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളംകേരളത്തിലേക്ക് പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ‘തിരികെ’ കാംപെയ്നുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

രാജ്യത്ത് വൈദ്യുതി വാഹനങ്ങള്‍ കുത്തനെ കൂടുന്നു

ബെംഗളൂരു: രാജ്യത്ത് ഇന്ധനവില കുതിക്കുമ്പോള് വൈദ്യുതവാഹനങ്ങളിലേക്ക് കൂടുമാറുന്നവരുടെ എണ്ണവും കുത്തനെ കൂടുന്നു. ഒപ്പം രാജ്യത്തെ ചാര്‍ജിങ് സ്റ്റേഷനുകളുടെ എണ്ണത്തിലും വര്ധനയുണ്ട്.

അതേസമയം, പെട്രോള്-ഡീസല് വിലയ്ക്കനുസൃതമായി വില കൂടുന്നതിനാല് സി.എന്.ജി. വാഹനങ്ങളുടെ എണ്ണം കുറയുന്നു. പുതുവര്ഷം രണ്ടരമാസം പിന്നിടുമ്പോള് (മാര്ച്ച് 15 വരെ) പുതുതായി 2,56,980 വൈദ്യുതവാഹനങ്ങള് രജിസ്റ്റര് ചെയ്തതായാണ് ഇ-വാഹന് പോര്ട്ടല് കണക്ക്.

വൈദ്യുതവാഹനങ്ങള് പ്രോത്സാഹിപ്പിക്കാന് 2019 ഏപ്രില് ഒന്നിന് കേന്ദ്രസര്ക്കാര് പ്രഖ്യാപിച്ച ഫെയിം ഇന്ത്യ (ഫാസ്റ്റര് അഡോപ്ഷന് ആന്ഡ് മാനുഫാക്ചറിങ് ഓഫ് ഇലക്ട്രിക് വെഹിക്കിള്സ് ഇന് ഇന്ത്യ) രണ്ടാം ഘട്ട പ്രകാരം 10,000 കോടി രൂപ അനുവദിച്ചിരുന്നു. ഇതില് പരസ്യത്തിനായി 38 കോടിയും ചാര്ജിങ് സൗകര്യങ്ങള്ക്ക് 1000 കോടിയും കഴിച്ച് ബാക്കിതുക വൈദ്യുതവാഹനങ്ങള് വാങ്ങുന്നവര്ക്ക് സബ്സിഡിയാണ്.

വൈദ്യുതവാഹനങ്ങള് നിര്മിക്കാന് 2021 സെപ്റ്റംബര് 15-ന് ബജറ്റുവിഹിതമായി 25,938 കോടിയും അനുവദിച്ചു. ബാറ്ററി നിര്മാണമേഖലയ്ക്കായി 18,100 കോടിയുടെ പദ്ധതി വേറെയും. ഇതിന്റെ ഗുണഫലങ്ങള് കണ്ടുതുടങ്ങിയെന്നാണ് കണക്കുകള് വ്യക്തമാക്കുന്നത്.

രാജ്യത്ത് 6,586 വൈദ്യുതി ചാര്ജിങ് സ്റ്റേഷനുകള് സ്ഥാപിച്ചുകഴിഞ്ഞു. ഇതില് 419 എണ്ണം ദേശീയപാതയിലാണ്. വായുമലിനീകരണം മൂര്ധന്യത്തിലുള്ള ഡല്ഹിയിലാണ് ഏറ്റവും കൂടുതല് ചാര്ജിങ് സ്റ്റേഷനുകള്-1845. സി.എന്.ജി. വാഹനങ്ങളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിത്തുടങ്ങി.

സി.എന്.ജി. വാഹനങ്ങളുടെ കേന്ദ്രമായ ഡല്ഹിയില് സി.എന്.ജി. വാഹനങ്ങളുടെ രജിസ്ട്രേഷന് കഴിഞ്ഞവര്ഷം ഒക്ടോബറില് 5210 ആയിരുന്നെങ്കില് ഡിസംബറില് 4363 ആയി. രാജ്യത്താകെ കഴിഞ്ഞ ഒക്ടോബറില് 92,658 ആയിരുന്നെങ്കില് ഡിസംബറില് 85,837 ആയി.

ഇന്ധനവില കൂടുന്നത് തുടരുകയും ആധുനികമായ വൈദ്യുതവാഹനങ്ങള് വിപണിയിലിറങ്ങുകയും ചെയ്യുന്നതോടെ വൈദ്യുതവാഹനങ്ങള് കൂടുമെന്നാണ് വിലയിരുത്തല്.

അതേസമയം, 2020-ലെ കണക്ക് അനുസരിച്ച് രാജ്യത്ത് 1,23,092 ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റര് ചെയ്തിരുന്നത്. 2021 ആയപ്പോഴേക്കും അത് 3,27,976 ആയി ഉയര്ന്നതായാണ് കണക്ക്.

2022ല് ഇത് പത്ത് ലക്ഷത്തിന് മുകളിലേക്ക് കുതിച്ചിരുന്നു. 10,15,196 ഇലക്ട്രിക് വാഹനങ്ങളാണ് രാജ്യത്ത് ആ വര്ഷം എത്തിയത്. 2023-ലെ മാര്ച്ച് 15 വരെയുള്ള കണക്ക് അനുസരിച്ച് 2,56,980 ഇലക്ട്രിക് വാഹനങ്ങള് രജിസ്റ്റര് ചെയ്തിട്ടുണ്ട്.

ചാര്ജിങ്ങ് സ്റ്റേഷനുകളില് ഡല്ഹിയാണ് ഒന്നാം സ്ഥാനത്ത്. 1845 ചാര്ജിങ്ങ് സ്റ്റേഷനുകളാണ് ഇവിടെയുള്ളത്.

X
Top