സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

5000 കോടി രൂപയുടെ കടം സമാഹരിക്കാൻ എൻടിപിസി 

മുംബൈ: ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 5,000 കോടി രൂപയുടെ കടം സമാഹരിക്കാനുള്ള ടെൻഡർ പ്രഖ്യാപിച്ച്‌ പൊതുമേഖലാ സ്ഥാപനമായ എൻടിപിസി. ആർഎഫ്‌പി (5,000 കോടി രൂപ ടേം ലോൺ സമാഹരിക്കുന്നതിനുള്ള നിർദ്ദേശത്തിനുള്ള അഭ്യർത്ഥന) വിഷയത്തിൽ ബാങ്കുകളുടെ/എഫ്‌ഐകളുടെ (ധനകാര്യ സ്ഥാപനങ്ങൾ) പങ്കാളിത്തം തങ്ങൾ ഇതിനാൽ തേടുന്നതായി ഒരു ടെൻഡർ രേഖയിൽ എൻടിപിസി പറഞ്ഞു.

ധനകാര്യ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 31-ന് 11:00 മണി വരെ ബിഡ് സമർപ്പിക്കാമെന്നും, ബാങ്കുകളോ എഫ്‌ഐകളോ നൽകുന്ന ഏറ്റവും കുറഞ്ഞ വായ്പ തുക 500 കോടി രൂപയോ 500 കോടിയുടെ ഗുണിതമോ ആയിരിക്കണമെന്നും രേഖ വ്യക്തമാക്കുന്നു. വായ്പയിലൂടെ സമാഹരിക്കുന്ന തുക മൂലധന ചെലവുകൾക്കും വായ്പയുടെ റീഫിനാൻസിംഗിനും മറ്റ് കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കാനാണ് എൻടിപിസി പദ്ധതിയിടുന്നത്.

X
Top