Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ജിഎസിഎല്ലുമായി കൈകോർത്ത് എൻടിപിസി ആർഇഎൽ

മുംബൈ: എൻടിപിസിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എൻടിപിസി റിന്യൂവബിൾ എനർജി ലിമിറ്റഡ് (എൻടിപിസി ആർഇഎൽ), ഗുജറാത്ത് ആൽക്കലീസ് ആൻഡ് കെമിക്കൽസ് ലിമിറ്റഡുമായി (ജിഎസിഎൽ) ഇന്ത്യയിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ഗ്രീൻ അമോണിയ & ഗ്രീൻ മെഥനോൾ പദ്ധതി സ്ഥാപിക്കുന്നതിൽ സഹകരിക്കാൻ ധാരണാപത്രത്തിൽ ഒപ്പുവച്ചു. റിന്യൂവബിൾ എനർജി, ഗ്രീൻ മെഥനോൾ, ഗ്രീൻ അമോണിയ എന്നീ മേഖലകളിൽ സഹകരിച്ച് 100 മെഗാവാട്ട് (റൗണ്ട് ദി ക്ലോക്ക്) വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള അവസരങ്ങൾ പരസ്പരം പ്രയോജനപ്പെടുത്താനും 75 ടിപിഡി ഗ്രീൻ മെഥനോൾ, 35 ടിപിഡി ഗ്രീൻ അമോണിയ എന്നിവ സംയോജിപ്പിക്കാനും ധാരണാപത്രം വിഭാവനം ചെയ്യുന്നു. രാജ്യത്തെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ഗ്രീൻ അമോണിയ, ഗ്രീൻ മെഥനോൾ പദ്ധതിയാണിത്.

പുനരുപയോഗ ഊർജ്ജ ശേഷി വികസനത്തിൽ മുൻപന്തിയിലുള്ള കമ്പനിയാണ് എൻടിപിസി ലിമിറ്റഡ്. തങ്ങളുടെ ആർഇ ബിസിനസ്സ് പരിപാലിക്കുന്നതിനായിയാണ് കമ്പനി അതിന്റെ 100 ശതമാനം അനുബന്ധ സ്ഥാപനമായ എൻടിപിസി ആർഇഎൽ 2020 ഒക്ടോബറിൽ സംയോജിപ്പിച്ചത്. അതേസമയം, 1973 മാർച്ചിൽ സ്ഥാപിതമായ ഗുജറാത്ത് ആൽക്കലീസ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് (ജിഎസിഎൽ) സർക്കാർ ഉടമസ്ഥതയിലുള്ള ഒരു കെമിക്കൽ നിർമ്മാണ യൂണിറ്റാണ്. കൂടാതെ 1400 ടിപിഡി ഉൽപ്പാദന ശേഷിയുള്ള ജിഎസിഎൽ ഇന്ത്യയിലെ ഏറ്റവും വലിയ കാസ്റ്റിക് സോഡ ഉത്പാദകരിൽ ഒന്നാണ്. 

X
Top