ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

പുനരുപയോഗ ഉർജ്ജ വിതരണം; ഇന്ത്യൻ ആർമിയുമായി കരാർ ഒപ്പിട്ട് എൻടിപിസി

മുംബൈ: പുനരുപയോഗ ഉർജ്ജ വിതരണത്തിനായി ഇന്ത്യൻ ആർമിയുമായി കരാർ ഒപ്പിട്ടതായി പ്രഖ്യാപിച്ച് സർക്കാർ ഉടമസ്ഥതിയിലുള്ള നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻ‌ടി‌പി‌സി). കരാർ പ്രഖ്യാപിച്ചതിന് ശേഷം കമ്പനിയുടെ ഓഹരികൾ 1.5 ശതമാനം ഉയർന്ന് 168 രൂപയിലെത്തി.

അടുത്ത 27 വർഷത്തേക്ക് രാജ്യത്തിന്റെ ദേശീയ സോളാർ ഗ്രിഡിൽ നിന്ന് നേരിട്ട് 25 മെഗാവാട്ട് സോളാർ പവർ എടുക്കുന്നതിന് കരസേനയുടെ വെസ്റ്റേൺ കമാൻഡ് എൻടിപിസിയുമായി ഒരു ദീർഘകാല കരാർ ഒപ്പുവച്ചു. പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ഇന്ത്യൻ സായുധ സേനയുടെ ആദ്യ കരാറാണിത്.

അതേസമയം പുതിയ നീക്കം വെസ്റ്റേൺ കമാൻഡിന്റെ ഊർജ്ജ പോർട്ട്ഫോളിയോയുടെ 38 ശതമാനം വരെ ഡീകാർബണൈസ് ചെയ്യുമെന്നും, അതിലൂടെ ഖജനാവിന് ഗണ്യമായ ലാഭം ലഭിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. കരാർ പ്രകാരം മഹാരാഷ്ട്രയിലെ ഷോലാപൂരിൽ നിന്നാണ് ഉർജ്ജ വിതരണം നടത്തുന്നത്.

X
Top