ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

20 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പിവി പദ്ധതിയുടെ വാണിജ്യ പ്രവർത്തനം പ്രഖ്യാപിച്ച് എൻടിപിസി

മുംബൈ: 20 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പിവി പദ്ധതിയുടെ വാണിജ്യ പ്രവർത്തനം പ്രഖ്യാപിച്ച് ഉർജ്ജ പ്രമുഖനായ എൻടിപിസി. ഈ പദ്ധതി വിജയകരമായ കമ്മീഷൻ ചെയ്തതിന്റെ ഫലമായി, യുപിയിലെ ഔറയ്യയിൽ 20 മെഗാവാട്ട് ഔറയ്യ ഫ്ലോട്ടിംഗ് സോളാർ പിവി പദ്ധതിയുടെ മുഴുവൻ ശേഷിയുടെയും വാണിജ്യ പ്രവർത്തനം ആരംഭിച്ചതായി എൻടിപിസി അറിയിച്ചു.

2022 സെപ്റ്റംബർ 16, 00:00 മണിക്കാണ് ഈ പദ്ധതിയുടെ വാണിജ്യ പ്രവർത്തനം ആരംഭിച്ചതെന്ന് എൻടിപിസി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ഇതോടെ എൻടിപിസിയുടെ ഏകികൃത സ്ഥാപിത വാണിജ്യ ശേഷി 57489 മെഗാവാട്ടും ഗ്രൂപ്പ് സ്ഥാപിത വാണിജ്യ ശേഷി 70084 മെഗാവാട്ടായും ഉയർന്നും.

വൈദ്യുതി ഉൽപാദനത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമാണ് എൻടിപിസി ലിമിറ്റഡ്. സംസ്ഥാന ഇലക്‌ട്രിസിറ്റി ബോർഡുകളിലേക്കുള്ള വൈദ്യുതി ഉൽപാദനവും വിതരണവുമാണ് എൻടിപിസിയുടെ പ്രധാന പ്രവർത്തനം. എൻജിനീയറിങ്, പ്രോജക്ട് മാനേജ്മെന്റ്, കൺസ്ട്രക്ഷൻ മാനേജ്മെന്റ്, പവർ പ്ലാന്റുകളുടെ ഓപ്പറേഷൻ & മാനേജ്മെന്റ് എന്നിവ ഉൾപ്പെടുന്ന കൺസൾട്ടൻസി, ടേൺകീ പ്രോജക്ട് കരാറുകളും കമ്പനി നടപ്പിലാക്കുന്നു.

X
Top