നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആർബിഐ വീണ്ടും ശക്തമാക്കിയേക്കുംഇന്ത്യയില്‍ കറന്‍സി പ്രചാരം ഇരട്ടിയായിഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം: വിപണി ഇടപെടലുകൾ ശക്തമാക്കി കേന്ദ്രവും ആർബിഐയുംഅമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി: വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ കരുതലെടുക്കുന്നുബസ്മതി അരിയുടെ കയറ്റുമതി വര്‍ധിച്ചു

150 മെഗാവാട്ട് സോളാർ പിവി പദ്ധതി കമ്മീഷൻ ചെയ്ത് എൻടിപിസി

മുംബൈ: 150 മെഗാവാട്ട് സോളാർ പിവി പദ്ധതി കമ്മീഷൻ ചെയ്ത് സർക്കാർ ഉടമസ്ഥതിയിലുള്ള ഉർജ്ജ ഭീമനമായ എൻടിപിസി. വിജയകരമായ കമ്മീഷൻ ചെയ്തതിന്റെ ഫലമായി, രാജസ്ഥാനിലെ ബിക്കാനീറിലെ 300 മെഗാവാട്ട് ശംബു കി ബുർജ്-2 സോളാർ പിവി പദ്ധതിയുടെ ആദ്യ ഭാഗത്തിന്റെ വാണിജ്യ പ്രവർത്തനം 2022 സെപ്റ്റംബർ 29 ന് ആരംഭിക്കുമെന്ന് എൻടിപിസി അറിയിച്ചു.

ഇതോടെ എൻടിപിസിയുടെ ഏകികൃത സ്ഥാപിത വാണിജ്യ ശേഷി 57639 മെഗാവാട്ടായും, ഗ്രൂപ്പ് സ്ഥാപിത വാണിജ്യ ശേഷി 70234 മെഗാവാട്ടായും വർധിക്കും. ബുധനാഴ്ച്ച കമ്പനിയുടെ ഓഹരികൾ 0.66 ശതമാനം ഇടിഞ്ഞ് 158 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

പവർ ജനറേഷൻ ബിസിനസ്സിന്റെ മുഴുവൻ മൂല്യ ശൃംഖലയിലും ശ്രദ്ധേയമായ സാന്നിധ്യമുള്ള ഒരു സംയോജിത പവർ കമ്പനിയാണ് എൻടിപിസി ലിമിറ്റഡ്. കമ്പനിയുടെ ബിസിനസ് മേഖലകളിൽ പവർ ജനറേഷൻ, കൺസൾട്ടൻസി സേവനങ്ങൾ, പവർ ട്രേഡിംഗ്, കൽക്കരി ഖനനം എന്നിവ ഉൾപ്പെടുന്നു.

X
Top