സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

ഐആർഇഡിഎ ‘നവരത്‌ന’ ക്ലബ്ബിൽ

മുംബൈ: കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഐആർഇഡിഎ ‘നവരത്‌ന’ കമ്പനികളുടെ പട്ടികയിൽ ഇടം പിടിച്ചു. വാർത്തകളെ തുടർന്ന് ഐആർഇഡിഎ ഓഹരികൾ ഇന്നലെ കുതിച്ചുയർന്നു. ഇന്നലത്തെ തുടക്ക വ്യപാരം മുതൽ കുതിച്ച ഓഹരികൾ 13 ശതമാനം വരെ ഉയർന്നു.

ഏപ്രിൽ 26-ന് ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെൻ്റ് ഏജൻസിക്ക് ‘നവരത്ന പദവി’ അനുവദിച്ചതായി ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് എൻ്റർപ്രൈസസ് (ഡിപിഇ) അവരുടെ പ്രസ്താവനയിൽ അറിയിച്ചു.

മഹാരത്‌ന കമ്പനികൾ, നവരത്‌ന കമ്പനികൾ, മിനിരത്‌ന കമ്പനികൾ എന്നിങ്ങനെയാണ് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പദവി നൽകുക. നവരത്ന പട്ടികയിൽ ഇടം പിടിച്ച കമ്പനിക്ക് സർക്കാരിൻ്റെ മുൻകൂർ അനുമതിയില്ലാതെ 1000 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾ നടത്താം.

ഒരു നിശ്ചിത പ്രോജക്റ്റിന് ഏകദേശം 15 ശതമാനം അല്ലെങ്കിൽ ഒരു വർഷത്തെ അവരുടെ ആസ്തിയുടെ 30 ശതമാനം നീക്കിവയ്ക്കാനുള്ള അനുമതിയും നവരത്ന കമ്പനികൾക്കുണ്ട്. എന്നാൽ ഇത് 1,000 കോടി രൂപയുടെ കീഴിലായിരിക്കണം.

റെയിൽ വികാസ് നിഗം, എച്ച്എഎൽ, ഒഎൻജിസി, നാൽകോ, ബിഇഎൽ എന്നിവയുൾപ്പെടെ 16 ‘നവരത്ന’ പൊതുമേഖലാ സ്ഥാപനങ്ങളാണ് നിലവിലുള്ളത്.

ന്യൂ ആൻഡ് റിന്യൂവൽ എനർജി മന്ത്രാലയത്തിന് കീഴിലുള്ള കമ്പനി പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ സ്രോതസ്സുകൾ, ഊർജ്ജ കാര്യക്ഷമത/സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായം നൽകുന്ന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാണ്.

ഐആർഇഡിഎ ഓഹരിയുടമകളുടെ നിക്ഷേപം കഴിഞ്ഞ ആറ് മാസത്തിനിടെ ഉയർന്നത് മൂന്നിരട്ടിയിലധികമാണ്. ഈ കാലയളവിൽ ഓഹരികൾ ഉയർന്നത് 200 ശതമാനത്തോളമാണ്.

കഴിഞ്ഞ മാസം 9.43 ശതമാനം ഇടിഞ്ഞ ഓഹരികൾ ഈ മാസം ഇതുവരെ ഉയർന്നത് 35.50 ശതമാനം. നടപ്പ് വർഷം ഇതുവരെ ഓഹരികൾ നൽകിയത് 79 ശതമാനം നേട്ടമാണ്.

നിലവിൽ ഐആർഇഡിഎ ഓഹരികൾ എൻഎസ്ഇ യിൽ 8.03 ശതമാനം ഉയർന്ന് 184.35 രൂപയിലാണ് വ്യാപാരം തുടരുന്നത്.

X
Top