സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 8 ലക്ഷം കോടി പിന്നിട്ടു

മുംബൈ: ഓഹരി നാല് ശതമാനത്തിലേറെ മുന്നേറിയതോടെ സ്വകാര്യ മേഖലയിലെ മുന്‍നിര ബാങ്കായ ഐസി ഐസിഐ ബാങ്കിന്റെ വിപണിമൂല്യം 8 ലക്ഷം കോടി രൂപ പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ കമ്പനിയും രണ്ടാമത്തെ ബാങ്കുമാണ്.

ഏപ്രില്‍ 29ന് വ്യാപാരത്തിനിടെ ഐസിഐസി ഐ ബാങ്കിന്റെ ഓഹരി ബിഎസ്ഇയില്‍ ഉയര്‍ന്ന് 1,160 രൂപ എന്ന റെക്കോര്‍ഡ് നിലയിലെത്തിയിരുന്നു.

വിപണി മൂല്യം 8 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തിയിട്ടുള്ള ഇന്ത്യന്‍ കമ്പനികള്‍ ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍ എന്നിവയാണ്.

വിപണിമൂല്യത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. 20.4 ലക്ഷം കോടി രൂപയാണ് വിപണിമൂല്യം കണക്കാക്കുന്നത്.

ഐസിഐസിഐ ബാങ്കിന്റെ 2023-24 നാലാം പാദ ഫലം 20 ശതമാനത്തിന്റെ അറ്റാദായം കൈവരിച്ചിരുന്നു. 10,708 കോടി രൂപയാണ് അറ്റാദായം.

X
Top