പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ചഇന്ത്യൻ ഹോസ്പ്റ്റിലാറ്റി മേഖല മുന്നേറുന്നുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി യുഎന്‍വിഴിഞ്ഞം തുറമുഖം: ഭൂഗർഭ തീവണ്ടിപ്പാതയുടെ ഡിപിആറിന് അംഗീകാരമായികൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളം

എന്‍എസ്ഇ ഉപയോക്താക്കളുടെ എണ്ണം പത്താം മാസവും കുറഞ്ഞു

മുംബൈ: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) സജീവ ഉപയോക്താക്കളുടെ എണ്ണം മാര്‍ച്ചിലെ 32.70 ദശലക്ഷത്തില്‍ നിന്ന് ഏപ്രിലില്‍ 31.20 ദശലക്ഷമായി കുറഞ്ഞു.മാര്‍ച്ചിലെ 0.9 ദശലക്ഷം അക്കൗണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏപ്രിലിലെ ഇടിവ് കൂടുതല്‍ പ്രകടമാണ്. 1.5 ദശലക്ഷം പേരെയാണ് ഏപ്രിലില്‍ എന്‍എസ്ഇയ്ക്ക് നഷ്ടമായിരിക്കുന്നത്.

ഒരു വര്‍ഷത്തില്‍ കുറഞ്ഞത് ഒരു വ്യാപാരമെങ്കിലും നടത്തിയവരെ എന്‍എസ്ഇ ഉപഭോക്താവായി കണക്കാക്കുന്നു. അനിശ്ചിതമായ സാമ്പത്തിക അന്തരീക്ഷമാണ് നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ക്കുന്നത്. മന്ദഗതിയിലുള്ള വരുമാനം, ചില്ലറ നിക്ഷേപകരുടെ പിന്‍വാങ്ങല്‍ എന്നിവയും ബാധിച്ചു.

കഴിഞ്ഞ 9-10 മാസങ്ങളായി, ഇന്ത്യന്‍ ഓഹരി വിപണി ഏകീകരണത്തിലാണ്. മാത്രമല്ല ഉയര്‍ന്ന ചാഞ്ചാട്ടവുമുണ്ട്. ഈ ഘടകങ്ങള്‍ താരതമ്യേന ചെറിയ മൂലധനവുമായി വിപണിയില്‍ പ്രവേശിക്കുന്ന പുതിയ ഉപഭോക്താക്കളെ പിന്തിരിപ്പിക്കുന്നു.

വിപണി ദിശ കൃത്യമായി പ്രവചിക്കാന്‍ സാധിക്കാതെ പണം നഷ്ടപ്പെടുകയും പിന്നീട് പിന്തിരിയുകയുമാണ് ഇവര്‍ ചെയ്യുന്നത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ സെന്‍സെക്‌സ് 0.7 ശതമാനം നേട്ടം കൈവരിച്ചപ്പോള്‍ നിഫ്റ്റി 0.6 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്, സ്‌മോള്‍ സൂചികകള്‍ 0.18 ശതമാനവും 4.46 ശതമാനവുമാണ് തിരിച്ചടി നേരിട്ടത്.

വിദേശ നിക്ഷേപകര്‍ 6.64 ബില്യണ്‍ ഡോളര്‍ നിക്ഷേപം പിന്‍വലിച്ചതും ഇടിവിന് കാരണമായി.

X
Top