സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

എന്‍എസ്ഇ ദീപാവലി മുഹൂര്‍ത്ത വ്യാപാര സെഷന്‍ ഒക്ടോബര്‍ 21 ന്

മുംബൈ: ദീപാവലി ദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 21, ശനിയാഴ്ച നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ (എന്‍എസ്ഇ) പ്രത്യേക വ്യാപാര സെഷന്‍ നടത്തും. പരമ്പരാഗതമായി ‘മുഹൂര്‍ത്ത വ്യാപാരം’ എന്നറിയപ്പെടുന്ന സെഷന്‍ ഉച്ചയ്ക്ക് 1.45 മുതല്‍ 2.45 വരെയായിരിക്കും.

എന്‍എസ്ഇ സര്‍ക്കുലര്‍ അനുസരിച്ച് ബ്ലോക്ക് ഡീല്‍ സെഷന്‍ 1.5 മുതല്‍ 1.30 വരെയും പ്രീ ഓപ്പണിംഗ് സെഷന്‍ 1.30 മുതല്‍ 1.45 വരെയും പുതുതായി ലിസ്റ്റ് ചെയ്ത കമ്പനികള്‍ക്കും വീണ്ടും ലിസ്റ്റ് ചെയ്ത കമ്പനികള്‍ക്കും വേണ്ടി ഉച്ചയ്ക്ക് 1:30 മുതല്‍ 2:15 വരെ ഒരു പ്രത്യേക പ്രീ-ഓപ്പണ്‍ സെഷനും സാധാരണ മാര്‍ക്കറ്റ് ഉച്ചയ്ക്ക് 2:30 മുതല്‍ 2:45 വരെയും നടക്കും.

ക്ലോസിംഗ് വിലയില്‍ ഓര്‍ഡറുകള്‍ നല്‍കാന്‍ കഴിയുന്ന ക്ലോസിംഗ് സെഷന്‍ 2.55 മുതല്‍ 3.05 വരെ.

മുഹൂര്‍ത്ത വ്യാപാരം പ്രതീകാത്മകല്ലെന്നും സെറ്റില്‍മെന്റ് വ്യവസ്ഥകള്‍ ബാധകമായ വ്യാപാരസെഷനാണെന്നും സര്‍ക്കുലര്‍ പറഞ്ഞു.

X
Top