അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

സംസ്ഥാനങ്ങളുടെ ജിഡിപി വളര്‍ച്ച 11.2 ശതമാനമെന്ന് എൻഎസ്ഇ

കൊച്ചി: സംസ്ഥാനങ്ങളുടെ ശരാശരി ജിഡിപി വളര്‍ച്ച കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ 11.8 ശതമാനത്തില്‍നിന്ന് 11.2 ശതമാനമായി കുറഞ്ഞതായി നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ (എന്‍എസ്ഇ) വിലയിരുത്തല്‍.

21 സംസ്ഥാനങ്ങളുടെ ബജറ്റുകള്‍ വിശകലനം ചെയ്താണ് എന്‍എസ്ഇ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

മധ്യപ്രദേശിന്‍റെ കാര്യത്തില്‍ ഇത് 0.6 ശതമാനമാണെങ്കില്‍ മിസോറമിന്‍റെ കാര്യത്തില്‍ 22.1 ശതമാനമാണ് എന്നരീതിയില്‍ ഗണ്യമായ വ്യത്യാസമാണു വിവിധ സംസ്ഥാനങ്ങളുടെ കാര്യത്തിലുള്ളത്. റവന്യു വരുമാനത്തിന്‍റെ കാര്യത്തില്‍ 10.6 ശതമാനം വര്‍ധനവും ഉണ്ടായിട്ടുണ്ട്.

സംസ്ഥാനങ്ങളുടെ മൂലധന ചെലവുകള്‍ മൂന്നു വര്‍ഷം ശക്തമായി ഉയര്‍ന്നശേഷം 2025 സാമ്പത്തികവര്‍ഷത്തില്‍ മിതമായ തോതിലേക്ക് എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

പഞ്ചാബ്, കേരളം, ഹിമാചല്‍പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ റവന്യു വരുമാനത്തിന്‍റെ 35 ശതമാനം 2025 സാമ്പത്തികവര്‍ഷത്തിലെ വിവിധ ചെലവുകള്‍ക്കായി നീക്കിവച്ചിട്ടുണ്ട്.

X
Top